|    Mar 23 Thu, 2017 1:42 pm
FLASH NEWS

ക്ഷീരകര്‍ഷകര്‍ക്ക് ന്യായ വരുമാനം ഉറപ്പുവരുത്തും: മന്ത്രി കെ രാജു

Published : 27th July 2016 | Posted By: SMR

കല്‍പ്പറ്റ: സ്വയംപര്യാപ്തത കൈവരിക്കാനും ക്ഷീരകര്‍ഷകര്‍ക്ക് ന്യായമായ വരുമാനം ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കുമെന്നു വനം-മൃഗസംരക്ഷണ മന്ത്രി കെ രാജു. മലബാര്‍ മില്‍മ രജതജൂബിലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൃഗസംരക്ഷണ മേഖലയില്‍ കന്നുകാലി ഇന്‍ഷുറന്‍സ് വ്യാപകമാക്കും. പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ വിഹിതം നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കന്നുകാലികളെ വാങ്ങുന്നതിന് ധനസഹായവും ആരോഗ്യ പരിരക്ഷയും വെറ്ററിനറി ഡോക്ടര്‍മാരുടെ മുഴുവന്‍ സമയ സേവനവും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.  ബട്ടര്‍ പാര്‍ക്കിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
ഇന്‍സ്റ്റന്റ് പാലട മിക്‌സ് യൂനിറ്റ് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയും കയറ്റുമതി നെയ്യ് പാക്കിങ് യൂനിറ്റ് ഒ ആര്‍ കേളു എംഎല്‍എയും ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ക്ഷീര വികസന-മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി അനില്‍ സേവ്യര്‍ കന്നുകാലി ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം വിതരണം ചെയ്തു.  മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ് ക്ഷീര കര്‍ഷക അപകട ഇന്‍ഷുറന്‍സ് വിതരണം ചെയ്തു.  ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ ക്ഷീര കര്‍ഷകരുടെ മക്കള്‍ക്ക് മേഖലാ യൂനിയന്റെ സ്‌കോളര്‍ഷിപ്പ് നല്‍കി. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ജോര്‍ജ്കുട്ടി ക്ഷീരകര്‍ഷക സാമൂഹിക സുരക്ഷിതത്വ ധനസഹായവിതരണം നടത്തി.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍ മികച്ച ബള്‍ക്ക് മില്‍ക്ക് കൂളര്‍ സംഘത്തെ ആദരിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസ് ഇമ്മാനുവല്‍ ജില്ലയിലെ ആനന്ദ് മാതൃകാ ക്ഷീരസംഘം പ്രസിഡന്റുമാരെ ആദരിച്ചു. നാഷനല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ടി നന്ദകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.

(Visited 34 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക