|    Jan 20 Fri, 2017 9:23 am
FLASH NEWS

ക്ഷമ നശിച്ചു; മെസ്സിയും അക്രമാസ്‌ക്തനായി

Published : 6th August 2015 | Posted By: admin

m new
റോം: അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിയുടെ ക്ഷമയും നശിച്ചു. കളിക്കളത്തില്‍ ഏറെ ശാന്ത ശീലനായ മെസ്സി റോമായ്‌ക്കെതിരായ മല്‍സരത്തില്‍ അക്രമാസ്‌ക്തനായി. ബാഴ്‌സലോണ സ്‌ട്രൈക്കറുടെ കൈയ്യേറ്റത്തിന് ഇരയായത് ഫ്രഞ്ച് താരം മാപ്പൗ യാഗാ മബിവായായിരുന്നു.

മല്‍സരത്തില്‍ ബാഴ്‌സ റോമയ്‌ക്കെതിരേ 1-0ത്തിന് മുന്നിട്ടു നില്‍ക്കുമ്പോഴാണ് ഇരുവരും ഏറ്റുമുട്ടിയത്്. മല്‍സരത്തിനിടയിലെ ചെറിയ ഇടവേളയില്‍ അറ്റാക്കിങ് ഏരിയയില്‍ നിന്ന് ഇരുവരും തലകൊണ്ട് പരസ്പരം ഇടിച്ചു. പിന്നീട് മെസ്സി മപ്പൗവിന്റെ കഴുത്തിന് പിടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരു ടീമുകളുടെ കളിക്കാര്‍ ഇടപ്പെട്ട് ഇരുവരെയും പിന്‍മാറ്റുകയായിരുന്നു. മല്‍സരത്തില്‍ ഇരുതാരങ്ങള്‍ക്കും മഞ്ഞകാര്‍ഡ് ലഭിച്ചു. മല്‍സരത്തില്‍ ബാഴ്‌സ 3-0ത്തിന് ജയിച്ചു.

n new
അന്താരാഷ്ട്ര മല്‍സരത്തില്‍ മെസ്സിക്ക് ഒരു ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു. അര്‍ജന്റീനയുടെ ഹംഗറിക്കെതിരായ മല്‍സരത്തിലായിരുന്നു ഇത്. പുതിയ സീസണിലെ സ്പാനിഷ് ലീഗ് മല്‍സരത്തിന് ഈ മാസം 23ന് തുടക്കമാവും.
-എഫ്. ആര്‍

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 102 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക