|    Oct 20 Fri, 2017 11:50 pm
FLASH NEWS
Home   >  Kerala   >  

ക്ഷണത്തിന് നന്ദി;തല്‍കാലം പിന്തുണ കുഞ്ഞാലിക്കുട്ടിക്ക് മാത്രം:കെഎം മാണി

Published : 21st March 2017 | Posted By: mi.ptk

km-mani

തിരുവനന്തപുരം: കേരളകോണ്‍ഗ്രസ്(എം)നെ യുഡിഎഫിലേക്ക് തിരിച്ചുവിളിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കും നന്ദിയറിയിച്ച് കെഎം മാണി. എന്നാല്‍ തല്‍ക്കാലം ഒറ്റക്ക് നില്‍ക്കാനാണ് തന്റെ തീരുമാനം. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മുസ് ലിം ലീഗ് സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ നല്‍കിയത് അദ്ദേഹത്തോടുള്ള അടുപ്പം കൊണ്ടാണ്. അത് യുഡിഎഫിനുള്ള പിന്തുണയായി ആരും കാണേണ്ടതില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ശപിച്ചിട്ടല്ല യുഡിഎഫ് വിട്ട് പോന്നത്. ഒരു മകന്‍ വീടുവിട്ട് പോകുന്നതുപോലെ ദു:ഖത്തോടെയാണ് പോന്നത്.യുഡിഎഫ് നന്നായി വരുന്നതില്‍ സന്തോഷമേയുള്ളൂ. എന്നാല്‍ ഉടന്‍ ഒരു തിരിച്ചുപോക്കില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പാര്‍ട്ടി നയങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെഎം മാണി യുഡിഎഫിലേക്ക് മടങ്ങിവരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചത് ശുഭസൂചകമാണ്. മാണിയുടെ മടങ്ങിവരവിന് കുഞ്ഞാലിക്കുട്ടി മുന്‍കൈയ്യെടുക്കുമെന്നാണ് കരുതുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക