|    Aug 23 Wed, 2017 6:21 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ക്വിറ്റ് ഇന്ത്യ വാര്‍ഷികം: കോണ്‍ഗ്രസ് ഓര്‍മ്മ പുതുക്കി

Published : 9th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ ക്വിറ്റിന്ത്യാ സമരത്തിന്റെ ഓര്‍മ പുതുക്കിയും മോദി സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചും പ്രമേയം പാസാക്കി. കോണ്‍ഗ്രസ് ആസ്ഥാനത്തു വച്ചായിരുന്നു യോഗം. യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, എ കെ ആന്റണി തുടങ്ങി നിരവധി പ്രമുഖ നേതാക്കള്‍ സംബന്ധിച്ചു. പനിമൂലം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി യോഗത്തില്‍ പങ്കെടുത്തില്ല. അതേസമയം, സ്വയംപ്രഖ്യാപിത രക്ഷാധികാരികള്‍ രാജ്യത്തിന്റെ ബഹുസ്വരതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാണെന്നും ഇതില്‍ തനിക്ക് ഉല്‍കണ്ഠയുണ്ടെന്നും സോണിയഗാന്ധി യോഗത്തില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക