|    Aug 24 Thu, 2017 2:38 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ക്വിറ്റ് ഇന്ത്യ ദിനത്തില്‍ ക്വിറ്റ് ഏക സിവില്‍കോഡ്പരിപാടിക്കു തുടക്കം

Published : 7th August 2016 | Posted By: SMR

തിരുവനന്തപുരം: മതസ്വാതന്ത്ര്യം ഹനിക്കുന്നതും ഭരണഘടനാ അവകാശങ്ങളെ നിഷേധിക്കുന്നതുമായ ഏക സിവില്‍കോഡ് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് മുസ്‌ലിം സംഘടനകളുടെ കോ-ഓഡിനേഷന്‍ കമ്മിറ്റി ക്വിറ്റ് ഏക സിവില്‍കോഡ് പരിപാടികള്‍ക്കു രൂപംനല്‍കി. ഈ ആവശ്യമുന്നയിച്ച് രാഷ്ട്രപതിക്കു സമര്‍പ്പിക്കുന്ന ഭീമഹരജിയുടെ ഒപ്പുശേഖരണത്തിന് ക്വിറ്റ് ഇന്ത്യദിനമായ ആഗസ്ത് 9ന് തുടക്കം കുറിക്കും. രാവിലെ 11ന് സെക്രട്ടേറിയറ്റിനു സമീപമുള്ള ഏജീസ് ഓഫിസിനുമുന്നില്‍ നടക്കുന്ന പരിപാടിയില്‍ സാമൂഹിക- സാംസ്‌കാരിക-സമുദായ പ്രവര്‍ത്തകര്‍ പങ്കെടുക്കും.
അന്നുതന്നെ മറ്റു പ്രദേശങ്ങളിലും വിപുലമായി ഒപ്പുശേഖരണം ആരംഭിക്കുമെന്ന് കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കായിക്കര ബാബു അറിയിച്ചു. ക്വിറ്റ് ഏക സിവില്‍കോഡ്’എന്ന മുദ്രാവാക്യമുയര്‍ത്തി ഈമാസം 20ന് രാജ്ഭവന്‍ മാര്‍ച്ചും നടത്തും. യോഗത്തില്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവിഅധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക