|    Aug 19 Sat, 2017 3:40 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75ാം വാര്‍ഷികം ; പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രത്യേകം യോഗം ചേരും

Published : 7th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75ാം വാര്‍ഷിക ദിനമായ ആഗസ്ത് ഒമ്പതിന് പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രത്യേകം യോഗം ചേരും. സമ്മേളനത്തില്‍ എല്ലാ പാര്‍ട്ടി പ്രതിനിധികള്‍ക്കും തങ്ങളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടാവും. തുടര്‍ന്ന് രാജ്യത്തോടുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രമേയവും ഇരു സഭകളും പാസാക്കും. ലോക്‌സഭയില്‍ സാധാരണ നടപടിക്രമങ്ങള്‍ മാറ്റിവച്ചായിരിക്കും പ്രത്യേക സഭായോഗം ചേരുക. സഭയിലെ എല്ലാ പാര്‍ട്ടി പ്രതിനിധികള്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കിയതിന് ശേഷം രാജ്യത്തോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്ന പ്രമേയം സ്പീക്കര്‍ സുമിത്രാ മഹാജന്‍ വായിക്കും. രാജ്യസഭയിലും ഇതിനായി പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. നേരത്തേ, ഭരണഘടന തയ്യാറാക്കുന്നതില്‍  ബി ആര്‍ അംബേദ്കറുടെ സംഭാവനകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ലമെന്റ് രണ്ടു ദിവസത്തെ പ്രത്യേക സമ്മേളനം ചേര്‍ന്നിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസും സംഘപരിവാര സംഘടനകളും ദേശവിരുദ്ധമായ നിലപാടാണ് സ്വീകരിച്ചതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ഉയര്‍ത്തുന്ന സാഹചര്യത്തില്‍, ക്വിറ്റ് ഇന്ത്യാ ദിനത്തിലെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം പ്രതിപക്ഷ പാര്‍ട്ടികള്‍ ആര്‍എസ്എസിനും ബിജെപിക്കുമെതിരേ പരമാവധി ഉപയോഗപ്പെടുത്തുമെന്നാണ് സൂചന.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക