|    Nov 18 Sat, 2017 4:33 am

ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ സ്മരണ പുതുക്കി

Published : 10th August 2017 | Posted By: fsq

 

പാലക്കാട്: ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75ാം വാര്‍ഷികം നെഹ്—റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഗതി നിര്‍ണയിച്ച സമരമായിരുന്നു ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടത്തിയ ക്വിറ്റ് ഇന്ത്യാ സമരമെന്ന് പുതുശ്ശേരി ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.സമരത്തിന് നേതൃത്വം കൊടുത്ത സമര നായകരെയെല്ലാം ജയിലില്‍ അടച്ച സമയത്ത് മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചത് സാധാരണ ഭടന്‍മാരായിരുന്നു. എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉണ്ടായിരുന്ന സമരമായതുകൊണ്ടാണ് അഞ്ച്് വര്‍ഷത്തിനകം നമുക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിപാടിയില്‍  അധ്യക്ഷനായ നെഹ്—റു യുവകേന്ദ്ര ജില്ലാ യൂത്ത് കോഡിനേറ്റര്‍ എം അനില്‍ കുമാര്‍ വൊളന്റിയര്‍മാര്‍ക്ക് ക്വിറ്റ് ഇന്ത്യ പ്രതിജ്ഞ ചൊല്ലികൊടുത്തു. കെ ഷിജിത്ത് കുമാര്‍,  ഇഎസ് നന്ദകുമാര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക