|    Nov 20 Mon, 2017 1:23 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ക്വിറ്റ് ഇന്ത്യാ സമരം: ഇരു സഭകളിലും പ്രമേയം പാസായി

Published : 10th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രമേയം അംഗീകരിച്ചു. ശക്തമായ, മതേതര, സ്വാശ്രയ ശീലമുള്ള, ജനാധിപത്യ ഇന്ത്യക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞ ചെയ്തുകൊണ്ടുള്ള പ്രമേയം രാജ്യസഭയില്‍ ഉപരാഷ്ട്രപതിയും സഭാ അധ്യക്ഷനുമായ ഡോ. ഹാമിദ് അന്‍സാരിയാണ് അവതരിപ്പിച്ചത്. എല്ലാ മേഖലകളിലെയും ജനങ്ങള്‍ ഒരു മനസ്സോടെ ഒറ്റ ലക്ഷ്യത്തിന് വേണ്ടി പോരാടിയ സമരങ്ങളുടെ ഓര്‍മ പുതുക്കേണ്ടതിന്റെ പ്രാധാന്യവും ഉപരാഷ്ട്രപതി വിശദീകരിച്ചു.ലോക്‌സഭയില്‍ സമാനമായ പ്രമേയം സ്പീക്കര്‍ സുമിത്ര മഹാജനും അവതരിപ്പിച്ചു. പത്യേക സമ്മേളനത്തിന് ശേഷം അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും ബിജെപി അംഗവുമായ സന്‍വര്‍ ലാല്‍ ജാട്ടിന് ആദരാഞ്ജലി അര്‍പ്പിച്ച് ലോക്‌സഭ പിരിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക