|    Jul 25 Tue, 2017 12:25 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ക്വാറി ലൈസന്‍സ്: സംരക്ഷണകവചം ഉറപ്പാക്കണം

Published : 16th July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ സമീപവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കാന്‍ അവയ്ക്ക്ചുറ്റും മതിലോ സംരക്ഷണകവചമോ തീര്‍ക്കാന്‍ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ നിര്‍ദേശിച്ചു. കാസര്‍കോട് ജില്ലയിലെ ഒരു ക്വാറിയില്‍ കുട്ടി വീണുമരിച്ചതിനെത്തുടര്‍ന്ന് സഹപാഠി നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നിര്‍ദേശം. നിര്‍ദേശം ലൈസന്‍സ് വ്യവസ്ഥകളില്‍ ഉള്‍പ്പെടുത്തണമെന്നും അത് പാലിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി തദ്ദേശസ്വയംഭരണസെക്രട്ടറി ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ അംഗം കെ നസീറിന്റെ ഉത്തരവില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക