|    Oct 18 Wed, 2017 4:55 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ക്വാറി ലൈസന്‍സിന് പണപ്പിരിവ്; സിപിഎം നേതാവടക്കം രണ്ടു പേര്‍ പിടിയില്‍

Published : 8th August 2017 | Posted By: fsq

 

കാലടി: ക്വാറി ഉടമയില്‍ നിന്നും മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ടു പേര്‍ പിടിയില്‍. ജില്ലാ ജിയോളജിസ്റ്റ് സ്റ്റോപ്പ് മെമ്മോ നല്‍കിയ അയ്യംപുഴ തട്ടുപാറയിലുള്ള ജെ ആര്‍ കരിങ്കല്‍ ക്വാറിക്ക്  ലൈന്‍സ്  ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് മഞ്ഞപ്ര ആനപ്പാറ ഇഞ്ചോലിപറമ്പില്‍ സുബ്രഹ്മണ്യന്‍ (48), മഞ്ഞപ്ര ആനപ്പാറ വടക്കന്‍ വീട്ടില്‍ ബേബി (43) എന്നിവരാണ് മുഖ്യമന്ത്രിയുടേയും എറണാകുളം സിപിഎം  ജില്ലാ സെക്രട്ടറി പി രാജീവിന്റെയും  പേര് പറഞ്ഞ് പണം വാങ്ങിയത്.  ലൈസന്‍സ് ശരിയാക്കുന്നതിന് ആദ്യം രണ്ടു കോടി  രൂപ ആവശ്യപ്പട്ട  പ്രതികള്‍ പിന്നീട് ഒന്നേകാല്‍ കോടി രൂപയാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന്  പ്രതികള്‍ അഡ്വാന്‍സായി  ഒരു ലക്ഷം രൂപ കൈപറ്റി. എന്നാല്‍ തങ്ങ ള്‍ കബളപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കി  പോലിസില്‍ പരാതിപ്പെടുകയായിരുന്നു. സിപിഎം ആനപ്പാറ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും രണ്ടു തവണ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ചെയ്ത വ്യക്തിയാണ് സുബ്രമഹ്ണ്യന്‍.   പ്രതികളെ കോടതിയില്‍  ഹാജരാക്കി. പ്രതികള്‍  ഇത്തരത്തില  ആരെയെങ്കിലും പറ്റിച്ച്  തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പോലിസ് കൂടുതല്‍ അന്വേഷിക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക