|    Oct 18 Thu, 2018 8:06 pm
FLASH NEWS

ക്വാറി മാഫിയ : 161 ദിവസം പിന്നിട്ട് ദലിത് യുവാവിന്റെ സമരം

Published : 7th September 2017 | Posted By: fsq

 

പേരൂര്‍ക്കട: കലക്ടറേറ്റിനു മുന്നില്‍ നീതിക്കായ് പോരാടുന്ന ദലിത് യുവാവിന്റെ സമരം 161 ദിവസം പിന്നിട്ടു.  കിളിമാനൂര്‍ മുളയ്ക്കലത്തകാവ് തോപ്പില്‍ ജിത്തു ഭവനില്‍ സേതു ആണ് നീതിക്കായി ജില്ലാ ഭരണ കേന്ദ്രമായ കലക്ടറേറ്റിന് മുന്നില്‍ സമരം നടത്തുന്നത്. ക്വാറിയില്‍ നിന്ന് പാറ പൊട്ടിച്ചത് നിമിത്തം വീടിന്റെ ടെറസ്സില്‍ പാറവീണ് ടെറസ് പൊട്ടുകയും ഭിത്തികള്‍ തകരുകയും ചെയ്തിരുന്നു. ഐഎസ്ആര്‍ഒ ജീവനക്കാരനായ ക്വാറി ഉടമയുടെ ഭര്‍ത്താവിന്റെ നിര്‍ദ്ദേശനുസരണം രണ്ട് ഗുണ്ടകള്‍ വന്ന് ഭാര്യയെയും പ്രായമായ രണ്ട് പെണ്‍മക്കളെ ഉപദ്രവിച്ചശേഷം പാറകക്ഷണവും എടുത്തുകൊണ്ട് പോയതായി സേതു പറയുന്നു. ഈ വിവരങ്ങള്‍ കാണിച്ച് കലക്ടര്‍ക്ക് പരാതിയും നല്‍കി. എന്നാല്‍ പണത്തിന്റെയും സ്വാധീനത്തിന്റെയും മറവില്‍ ക്വാറി മാഫിയയും ഉദ്യേഗസ്ഥരും കൂട്ട് ചേര്‍ന്ന് ജില്ലാ ഭരണാധികാരിയെ തെറ്റിധരിപ്പിക്കയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു.മാത്രമല്ല തഹസില്‍ദാറിന്റെ റിപോര്‍ട്ടും ജിയോളജിസ്റ്റിന്റെ റിപ്പോര്‍ട്ടും ക്വാറി ഉടമയ്ക്ക് അനുകൂലമായി വരുത്തി തീര്‍ക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. എന്നാല്‍ കിളിമാനൂര്‍ പോലിസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയും നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്നും ആറ്റിങ്ങല്‍ പോലിസ് സൂപ്രണ്ടിന് റിപോര്‍ട്ട് ചെയ്തിരുന്നു. നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുകയും മുന്ന് ദിവസത്തിനുള്ളില്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും ഏഴു ദിവസം കഴിഞ്ഞിട്ടും നടപടി ഇല്ലാത്തതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും തുടര്‍ന്ന് കേസ്സെടുത്ത് ഇദ്ദേഹത്തെ ജയിലിലടക്കുകയും ചെയ്തു. എന്നാല്‍ ജയിലില്‍ കിടക്കുമ്പോഴും ഭാര്യ സമരം തുടര്‍ന്നു.  പാറവീണ് തകര്‍ന്ന വീടിന് നഷ്ടപരിഹാരം നല്‍കണമെന്നും ഭാര്യയേയും രണ്ട് പെണ്‍മക്കളെയും ഉപദ്രവിച്ചവരുടെ പേരില്‍ പട്ടികജാതി പീഡനനിയമപ്രകാരം കേസ്സെടുക്കണമെന്നും ക്വാറി ഉടമയുടെ പേരില്‍ ക്രിമിനല്‍ കേസെടുക്കണമെന്നുമാശ്യപ്പെട്ടാണ്  പോരാട്ടം തുടരുന്നതെന്ന് സേതു പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss