|    Aug 19 Sun, 2018 8:13 am
FLASH NEWS

ക്വാറി-മണ്ണ് മാഫിയ: ഉദ്യോഗസ്ഥര്‍ ഒത്തുകളിക്കുന്നെന്ന് ആരോപണം

Published : 10th August 2018 | Posted By: kasim kzm

കുന്നംകുളം: കുന്നംകുളം താലൂക്ക് തഹസില്‍ദാര്‍, അഡീഷ്ണല്‍ തഹസില്‍ദാര്‍, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐ മണ്ഡലം കമ്മിറ്റി രംഗത്ത്. ഉദ്യോഗസ്ഥര്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുകയും കര്‍ത്തവ്യ ബോധത്തില്‍ വീഴ്ച വരുത്തുന്നതും തുടരുകയാണെന്ന് മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
കടങ്ങോട് എരുമപ്പെട്ടി പഞ്ചായത്തിലെ ക്വാറി ഉടമകളുമായി ഒത്തുകളിച്ച് പുലര്‍ച്ചെ മൂന്ന് മുതല്‍ രാവിലെ 9.30 വരെ പാറ പൊട്ടിക്കുന്നതിനും നൂറ് കണക്കിന് ലോഡ് കയറ്റി പോകുന്നുണ്ടെന്നും ഇതിന് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുകയാണെന്നും ആരോപിക്കുന്നു. താലൂക്ക് അതിര്‍ത്തിയിലെ പഞ്ചായത്തുകളില്‍ അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെവരെ ടിപ്പര്‍ ലോറികളില്‍ മണ്ണിടിച്ച് നിലം നികത്തുന്നത് നിര്‍ബാധം തുടരുകയാണ്.
ഈകാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും തഹസില്‍ദാരുടെ ഭാഗത്ത് നിന്ന് നിരുത്തരവാദ നിലപാട് തുടരുകയാണെന്നും മണ്ഡലം സെക്രട്ടറി കെ ടി ഷാജന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ആരോപിക്കുന്നു.
എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് തഹസില്‍ദാര്‍ ബ്രീജാകുമാരി അറിയിച്ചു. കുന്നംകുളത്ത് പുതുതായി രൂപീകൃതമായ താലൂക്കിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടറെ കാണും. രാഷ്ട്രീയ താല്‍പര്യങ്ങളില്ലാതെ സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണമാണ് പ്രവര്‍ത്തിക്കുന്നത്. തുടര്‍ന്നും ആ രീതിയില്‍ മുന്നോട്ട് പോകുമെന്നും തഹസില്‍ദാര്‍ പ്രതികരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss