|    Jun 28 Wed, 2017 2:18 pm
FLASH NEWS

ക്വാറി ഉടമകള്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് കലക്ടര്‍

Published : 2nd December 2016 | Posted By: SMR

തിരുവനന്തപുരം: അഞ്ച് ഹെക്ടറും അതില്‍ താഴെയും വിസ്്തൃതിയുള്ള എല്ലാ ക്വാറി ഉടമകളും പാരിസ്ഥിതികാനുമതിക്കായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതി അറിയിച്ചു. പുതുതായി ഖനനാനുമതി ആവശ്യമുള്ളവരും നിലവില്‍ ലൈസന്‍സ് ഉള്ളവരും അപേക്ഷ സമര്‍പ്പിക്കണം.  ക്വാറികള്‍ മാത്രമല്ല മണ്ണുള്‍പ്പെടെയുള്ള എല്ലാ ധാതുഖനനത്തിനും പാരിസ്ഥിതികാനുമതി നേടണമെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല പാരിസ്ഥിതികാഘാത പഠന അതോറിറ്റിയുടെ (ഡിസ്ട്രിക് എന്‍വയോണ്‍മെന്റ് ഇംപാക്ട് അതോറിറ്റി) ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇതിനോടൊപ്പം ജില്ലാതല വിഭാഗം സമിതി യോഗം ചേര്‍ന്നെങ്കിലും അപേക്ഷകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ പരിഗണിച്ചില്ല. ംംം.ലി്ശൃീിാലിരേഹലമൃമിരല.ിശര.ശി/റലശമമ.മുെഃ എന്ന വിലാസത്തില്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്ന്് ജില്ലാ ജിയോളജിസ്റ്റ്്് എസ്്് സജികുമാര്‍ അറിയിച്ചു.  അപേക്ഷാ ഫോറം, പ്രീ ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ്, അംഗീകരിച്ച മൈനിങ്് പഌന്‍, ജില്ലാ സര്‍വേ റിപ്പോര്‍ട്ട് എന്നിവയാണ് ഖനനാനുമതിക്കായി സമര്‍പ്പിക്കേണ്ട രേഖകള്‍. നിലവില്‍ പാരിസ്ഥിതികാനുമതി ലഭിച്ചിട്ടുള്ളവരും അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് അദ്ദേഹം അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക