|    Sep 22 Sat, 2018 2:32 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ക്വാറികള്‍ നിയന്ത്രിക്കും; പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കും- മന്ത്രി

Published : 27th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് മന്ത്രി എ കെ ബാലന്‍. ചൈന പോലുള്ള രാജ്യങ്ങളെ ഇക്കാര്യത്തില്‍ മാതൃകയാക്കും. ഡാമുകളാണ് ദുരന്തത്തിനു കാരണം എന്ന പ്രചാരണം തെറ്റാണ്. തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കപ്പെടണം. ക്വാറികളെ സര്‍ക്കാര്‍ നിയന്ത്രിക്കും. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപോര്‍ട്ടുകളുടെ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. ഈ ദുരന്തം സര്‍ക്കാരിന്റെ സൃഷ്ടിയാണെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഇതു പരിഹാസത്തോടും പുച്ഛത്തോടും കൂടി മാത്രമേ കേരളത്തിലെ ജനങ്ങള്‍ കാണുകയുള്ളൂ. ന്യൂനമര്‍ദമുണ്ടായതും മഴപെയ്തതും സര്‍ക്കാര്‍ കാരണം അല്ല. തമിഴ്‌നാട് വെള്ളം തുറന്നുവിട്ടതും കേരള സര്‍ക്കാര്‍ കാരണമല്ല. ഇത്തരം വാദങ്ങള്‍ വേദനാജനകമാണ്. വലിയ നാശനഷ്ടമാണ് ഉണ്ടായത്. ഇതിനെ നേരിടാന്‍ നമുക്ക് കഴിയും.ജില്ലാ ഭരണകൂടങ്ങള്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പാലക്കാട് ജില്ലയില്‍ മാത്രം നല്‍കിയത് 750 ടണ്‍ ഭക്ഷ്യധാന്യങ്ങളാണ്. പാലക്കാട് നെല്ലിയാമ്പതിയിലാണ് വലിയ ദുരിതമുണ്ടായത്. രണ്ടു മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ അവിടെ എത്തിക്കാന്‍ കഴിഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങളും ജീവനക്കാരും മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചത്. തകര്‍ന്ന കേരളത്തെ നവകേരളമാക്കി മാറ്റാന്‍ നമുക്ക് കഴിയും. എല്ലാ ജില്ലകളിലും കര്‍മ പദ്ധതികള്‍ തയ്യാറാക്കാന്‍ കഴിയും. പ്രളയം ബാധിക്കപ്പെട്ട ഏവര്‍ക്കും ജീവിതം തിരികെപ്പിടിക്കും വരെ സര്‍ക്കാര്‍ കൂടെ ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss