|    Oct 20 Fri, 2017 11:48 pm
FLASH NEWS
Home   >  Kerala   >  

ക്വാറികള്‍ക്ക് സംരക്ഷണകവചം ഉറപ്പാക്കണമെന്ന് ബാലാവകാശസംരക്ഷണകമ്മീഷന്‍

Published : 15th July 2016 | Posted By: G.A.G

തിരുവനന്തപുരം: സംസ്ഥാനത്ത് ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ സമീപവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കാന്‍ അവയ്ക്കുചുറ്റും മതിലോ സംരക്ഷണകവചമോ തീര്‍ക്കാന്‍ ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കാസര്‍കോട് ജില്ലയിലെ ഒരു ക്വാറിയില്‍ കുട്ടി വീണുമരിച്ചതിനെത്തുടര്‍ന്ന് സഹപാഠി നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നിര്‍ദ്ദേശം. നിര്‍ദ്ദേശം ലൈസന്‍സ് വ്യവസ്ഥകളില്‍ ഉള്‍പ്പെടുത്തണമെന്നും അത് പാലിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി തദ്ദേശസ്വയംഭരണസെക്രട്ടറി ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ അംഗം കെ. നസീര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി 40 ദിവസത്തിനകം അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക