|    Aug 21 Tue, 2018 1:44 pm
FLASH NEWS

ക്വാറികളുടെ മറവില്‍ അഴിമതി: ജിയോളജി ഓഫിസ് മാര്‍ച്ച് ഇന്ന്

Published : 4th August 2018 | Posted By: kasim kzm

കോഴഞ്ചേരി: ഖനന ഭൂവിജ്ഞാന വകുപ്പിലെ അഴിമതിക്കെതിരെ പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 11ന് ആറന്മുള ജിയോളജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. പരിസ്ഥിതി, മനുഷ്യാവകാശ, സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും പങ്കെടുക്കും. ആറന്മുള ഐക്കര ജങ്ഷനില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് ഡോ. ജോസ് പാറക്കടവില്‍ ഉദ്ഘാടനം ചെയ്യും.
ക്വാറി, ക്രഷര്‍, മണ്ണ് മാഫിയകള്‍ക്ക് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥര്‍ നല്‍കിവരുന്ന പിന്തുണ അവസാനിപ്പിക്കുക, ആറന്മുള ജിയോളജി ഓഫീസിലെ ജീവനക്കാരുടെ സ്വത്ത് വിവരത്തെ കുറിച്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുക, കൈക്കൂലിക്കേസില്‍ പിടിയിലായ ജിയോളജിസ്റ്റ് എം എം വഹാബ് നല്‍കിയ അനുമതികള്‍ റദ്ദ് ചെയ്യുക, ജില്ലാ പരിസ്ഥിതി കമ്മറ്റിയിലെ അഴിമതി അവസാനിപ്പിക്കുക, 2017ലെ ഖനന നിയമവും പരിസ്ഥിതി നിയമങ്ങളും പാലിക്കാതെ ലക്ഷങ്ങള്‍ കോഴ വാങ്ങി ജിയോളജിസ്റ്റ് നല്‍കിയ ക്വാറികളുടെ പ്രവര്‍ത്തനാനുമതി റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്.
കലഞ്ഞൂരിലും റാന്നിയിലും വടശേരിക്കരയിലും പാറമടയ്ക്കും ക്രഷറിനും വഴിവിട്ട് സഹായിച്ചതിലൂടെ കോടികളുടെ അഴിമതിയാണ് ജിയോളജി വകുപ്പില്‍ നടന്നത്. ജിയോളജി ജില്ലാ ഓഫീസ് ക്വാറി അസോസിയേഷന്റെ ജില്ലാ കമ്മറ്റി ഓഫീസായി മാറി. ഇവിടെ മണ്ണ്-ക്വാറി- ക്രഷര്‍ മാഫിയയുടെ ഹെല്‍പ്ഡസ്‌ക് തുറന്നിരിക്കുകയാണെന്നും പശ്ചിമഘട്ട സംരക്ഷണ സമിതി ആരോപിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss