|    Dec 18 Mon, 2017 4:37 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ക്വാറം തികഞ്ഞില്ല; ലോക്‌സഭ അരമണിക്കൂര്‍ നിര്‍ത്തിവച്ചു

Published : 5th December 2015 | Posted By: SMR

ന്യൂഡല്‍ഹി: സഭ സമ്മേളിക്കുന്നതിന് ആവശ്യമായ അംഗങ്ങള്‍ എത്താഞ്ഞതിനാല്‍ ഇന്നലെ ലോക്‌സഭ അരമണിക്കൂര്‍ നിര്‍ത്തിവച്ചു. ഉച്ചഭക്ഷണത്തിനു ശേഷം 2.15ന് സഭ ചേരേണ്ട സമയത്ത് പാര്‍ലമെന്റ് അംഗങ്ങള്‍ സഭയില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് സഭ അരമണിക്കൂര്‍ നേരത്തേക്കു നിര്‍ത്തിവയ്‌ക്കേണ്ടിവന്നത്. സഭയിലെ മൊത്തം അംഗങ്ങളുടെ പത്തു ശതമാനം പേരെങ്കിലും സഭയില്‍ ഹാജരായാല്‍ മാത്രമേ നിയമപ്രകാരം സഭ സമ്മേൡക്കാന്‍ സാധിക്കുകയുള്ളൂ.
545 അംഗ ലോക്‌സഭയുടെ 10 ശതമാനമായ 55 പേരെങ്കിലും സഭയില്‍ ഹാജരായാല്‍ മാത്രമേ സഭ സമ്മേളിക്കാവൂ എന്നാണു നിയമം. ഭരണപക്ഷ ബെഞ്ചിലെ ബിജെപി അംഗങ്ങളാണ് സഭയില്‍ എത്താതിരുന്നത്. സംഭവത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss