|    Aug 16 Thu, 2018 6:21 am
FLASH NEWS

ക്വാറം തികഞ്ഞില്ല; ആലിപ്പറമ്പ് പഞ്ചായത്ത് അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തില്ല

Published : 3rd August 2018 | Posted By: kasim kzm

പെരിന്തല്‍മണ്ണ: ക്വാറം തികയാത്തതിനാല്‍ ഭരണ സമിതികെതിരെയുള്ള അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്തില്ല. ആലിപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് യുഡിഎഫ് ഭരണ സമിതിക്കെതിരെ പ്രതിപക്ഷമായ സിപിഎം നല്‍കിയ അവിശ്വാസ പ്രമേയമാണ് ക്വാറം തികയാത്തതിനാല്‍ ചര്‍ച്ച ചെയ്യാതെ പിരിച്ചു വിട്ടത്.
21 അംഗ ഭരണ സമിതിയില്‍ 10 പേര്‍ മാത്രമാണ് അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്ത യോഗത്തില്‍ പങ്കെടുത്തത്. അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ 50 ശതമാനത്തില്‍ കുടുതല്‍ അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കണം. 50 ശതമാനത്തില്‍ കുറവ് അംഗങ്ങള്‍ മാത്രം പങ്കെടുത്തതിനാല്‍ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാതെ യോഗം പിരിച്ചു വിടുകയാണ് ചെയ്തതെന്ന് അവിശ്വാസ പ്രമേയത്തിന് ചുമതലപ്പെടുത്തിയ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പെരുമ്പള്ളി അഷ്‌റഫ് അറിയിച്ചു. 21 അംഗ ഭരണ സമിതിയില്‍ മുസ്‌ലിം ലീഗ് ഒന്‍പത്, കോണ്‍ഗ്രസ് രണ്ട് ,സിപിഎം. 10 എന്നിങ്ങനെയാണ് കക്ഷിനില. അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗം ബഹിഷ്‌കരിച്ച് യുഡിഎഫ് ഭരണ സമിതി ഒളിച്ചോടുകയാണ് ചെയ്തതെന്ന് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ആരോപിച്ചു.
അഴിമതി, സ്വജന പക്ഷപാതം എന്നിവക്കെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയം ചര്‍ച്ചചെയ്ത് വോട്ടടുപ്പ് നടത്തിയാല്‍ വിജയിക്കുമെന്ന ഭയത്താലാണ് ഭരണപക്ഷം വിട്ടു നിന്നതെന്നും അവര്‍ ആരോപിച്ചു. അവിശ്വാസ പ്രമേയം ചര്‍ച്ചചെയ്യാതെ യോഗം ബഹിഷ്‌കരിച്ച ഭരണ സമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പ്രകടനവും തൂതയില്‍ വിശദീകരണ യോഗവും നടത്തി. പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാതെ തള്ളിയതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എംവി സിനിയും യുഡിഎഫ്. നേതാക്കളും അറിയിച്ചു. യുഡിഎഫ്. ഭരണ സമിതിയുടെ ജനോപകരപ്രദമായ പദ്ധതികള്‍ക്ക് പ്രതിപക്ഷം തുരങ്കം വെക്കുന്നതായും ഭരണ പക്ഷം ആരോപിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss