|    Jan 21 Sat, 2017 4:26 pm
FLASH NEWS

ക്വറ്റ ആക്രമണം: അഭിഭാഷകര്‍ സമരത്തില്‍

Published : 10th August 2016 | Posted By: SMR

ഇസ്‌ലാമാബാദ്: ക്വറ്റ ആക്രമണത്തില്‍ പ്രതിഷേധിച്ച് പാകിസ്താനിലെ അഭിഭാഷകര്‍ രാജ്യവ്യാപക പണിമുടക്ക് നടത്തി. ബലൂചിസ്താനിലെ ക്വറ്റയിലെ ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തില്‍ 70 പേരായിരുന്നു കൊല്ലപ്പെട്ടത്. അഭിഭാഷകരായിരുന്നു  കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും.
കഴിഞ്ഞദിവസം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ട ബലൂചിസ്താന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ബിലാല്‍ അന്‍വര്‍ ഖാസിയുടെ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നതിനിടെയായിരുന്നു ആശുപത്രിക്കുനേരെ ആക്രമണമുണ്ടായത്. ഐഎസും പാക് താലിബാനില്‍നിന്നു വേര്‍പെട്ട ജമാഅത്തുല്‍ അഹ്‌റാറും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ബോംബാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്കും വെടിവയ്പില്‍ കൊല്ലപ്പെട്ട ഖാസിക്കും അനുശോചനമര്‍പ്പിക്കാന്‍ ആശുപത്രി പരിസരത്തു സംഘടിപ്പിച്ച ചടങ്ങില്‍ 200ഓളം അഭിഭാഷകര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക