|    Nov 19 Mon, 2018 8:56 pm
FLASH NEWS

ക്വയിലോണ്‍ ആര്‍ട്ട് ആന്റ് ഹെറിറ്റേജ് സൊസൈറ്റി ഉദ്ഘാടനം നാളെ

Published : 15th December 2017 | Posted By: kasim kzm

കൊല്ലം: കൊല്ലം സിറ്റി കേന്ദ്രമായി ക്വയിലോണ്‍ ആര്‍ട്ട് ആന്റ് ഹെറിറ്റേജ് സൊസൈറ്റി രൂപീകരിച്ചു. എം മുകേഷ് എംഎല്‍എ(ചെയര്‍മാന്‍), മേയര്‍ വി രാജേന്ദ്രബാബു(വര്‍ക്കിങ് ചെയര്‍മാന്‍), എക്‌സ് ഏണസ്റ്റ്, യൂജിന്‍ പണ്ടാല(വൈസ് ചെയര്‍മാന്‍മാര്‍), എസ് ഷെന്‍ലെ(സെക്രട്ടറി), വി ശശികുമാര്‍(ആര്‍ട് സെക്രട്ടറി) എന്നിവര്‍ ഭാരവാഹികളാണ്. കൂടാതെ 17 അംഗ നിര്‍വ്വാഹക സമിതിയും രൂപീകരിച്ചു. സൊസൈറ്റിയുടെ ഉദ്ഘാടനം നാളെ വൈകീട്ട് 5.30ന് ആശ്രാമം കുട്ടികളുടെ പാര്‍ക്കിന് സമീപം ഗവ. സെക്രട്ടറി വേണുവും വെബ്‌സൈറ്റ് ഉദ്ഘാടനം മേയര്‍ വി രാജേന്ദ്രബാബുവും ലോഗോ പ്രകാശനം സബ് കലക്ടര്‍ എസ് ചിത്രയും നിര്‍വഹിക്കും. തുടര്‍ന്ന് പശ്ചിമബംഗാളില്‍ നിന്നുള്ള ബാവുള്‍ നൃത്ത കാവ്യ പരിപാടി നടക്കും. ഫെബ്രുവരി വരെ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. 30ന് ദ്രുപത്, ഹിന്ദുസ്ഥാനി കച്ചേരി. ജനുവരി ആറിന് ചെന്നെ പെര്‍ച്ച് നാടകസംഘത്തിന്റെ കീരാ കുള്ളമ്പ്. 19, 20, 21 തിയ്യതികളില്‍ ജര്‍മ്മന്‍ ചലച്ചിത്രമേള. ഫെബ്രുവരി എട്ട് മുതല്‍ 26വരെ പോളണ്ടിലെ ആര്‍ട്ട് ജങ്ഷനുമായി സഹകരിച്ച് മോണ്‍സ്റ്റര്‍, മാലിന്യശില്‍പ്പങ്ങളുടെ പ്രവര്‍ത്തന ക്യാംപും അവതരണവും നടക്കും. 2018 ഡിസംബറില്‍ നടത്താനുദ്ദേശിക്കുന്ന റാഗ്ബാഗ് അന്തര്‍ദേശീയ പെര്‍ഫോമന്‍സ് ഫെസ്റ്റിവലിന്റെ മുന്നോടിയായിരിക്കും അവതരണം. വാര്‍ത്താസമ്മേളനത്തില്‍ എം മുകേഷ് എംഎല്‍എ, എക്‌സ് ഏണസ്റ്റ്, എന്‍ ജയചന്ദ്രന്‍, ആശ്രാമം ഭാസി, എസ് ഷെന്‍ലെ, വി ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

കാലത്തിന്റെ പ്രവാചകന്‍ കാംപയിന്‍: ജില്ലാ സമ്മേളനം ഇന്ന് പള്ളിമുക്കില്‍കൊല്ലം: ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന പ്രിയപ്പെട്ട നബി കാംപയിന്റെ ഭാഗമായി കാലത്തിന്റെ പ്രവാചകന്‍ എന്ന തലക്കെട്ടില്‍ നടത്തുന്ന ജില്ലാ സമ്മേളനം ഇന്ന് കൊല്ലൂര്‍വിള പള്ളിമുക്കില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വൈകിട്ട് അഞ്ചിന് ജില്ലാ പ്രസിഡന്റ് മുട്ടയ്ക്കാവ് മുഹമ്മദ് സലീം റഷാദിയുടെ അധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനം മുവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ മജീദ് ഫൈസി വിഷയാവതരണം നടത്തും. അഫ്‌സല്‍ ഖാസിമി, എംഇഎം അഷ്‌റഫ് ഖാസിമി, വയ്യാനം ഷാജഹാന്‍ മന്നാനി, ഹാഫിസ് നിഷാദ് റഷാദി, അബ്ദുല്‍ ലത്തീഫ് കരുനാഗപ്പള്ളി, അയത്തില്‍ ഷാഹുല്‍ ഹമീദ്, നുജൂം മൗലവി കൊല്ലം, അയത്തില്‍ റിയാസ് സംസാരിക്കും.

ഹൈക്കോടതി വാട്ടര്‍ അതോറിറ്റിയോട് പഠന റിപ്പോര്‍ട്ട് ആവശ്യപെട്ടുകൊല്ലം: കൊല്ലം കോര്‍പറേഷനില്‍ 16,035 മീറ്റര്‍ ഞാങ്കടവ് മുതല്‍ വസൂരിച്ചിറവരെ പൈപ്പ് ലൈന്‍ ഇടുന്നതിന് വേണ്ടി ടെന്‍ഡര്‍ ക്ഷണിച്ചതില്‍ വന്‍ അഴിമതിയുണ്ടെന്ന് ചൂണ്ടികാണിച്ച് യൂത്ത് കോണ്‍ഗ്രസ് കൊല്ലം പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി ഷെഫീക്ക് കിളികൊല്ലൂര്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹരജിയില്‍ വാട്ടര്‍ അതോറിറ്റി ഹൈക്കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചു. ഈ ടെന്‍ഡര്‍ ക്ഷണിച്ചതില്‍ ഇതേ രീതിയില്‍ ഇതേ അളവിലും ഈ വര്‍ക്ക് ചെയ്തു പരിചയമുള്ള കമ്പനികള്‍ക്ക് മാത്രമേ ടെന്‍ഡറില്‍ പങ്കെടുക്കുവാന്‍ സാധിക്കുവെന്ന പ്രത്യേക വ്യവസ്ഥ ഉള്‍പ്പെടുത്തിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. കേരളത്തില്‍ ഇത്തരത്തില്‍ വര്‍ക്ക് ചെയ്തു തീര്‍ത്ത സര്‍ക്കാര്‍ കരാറുകാരോ കമ്പനികളോ ഇല്ലെന്ന് ഇരിക്കെ വടക്കേ ഇന്ത്യയില്‍ നിന്നുള്ള കുത്തക കമ്പനികളും കോര്‍പ്പറേഷനും ചേര്‍ന്നുള്ള അഴിമതിയാണ് ഇതെന്നുമായിരുന്നു ഹരജിക്കാരന്റെ ആരോപണം.എന്നാല്‍ ഈ ടെന്‍ഡര്‍ വിഭജിച്ച് കൊടുത്താല്‍ സമയപരിധിക്കുള്ളില്‍ വര്‍ക്ക് തീരാതെ വരാമെന്നും എന്നാല്‍ ഇത്തരത്തിലുള്ള വര്‍ക്ക് ചെയ്തു പരിചയമുള്ള വ്യക്തികള്‍ക്കോ കമ്പനികള്‍ക്കോ ടെന്‍ഡര്‍ നല്‍കുവാന്‍ കഴിയൂവെന്നും അതേ സമയം ടെന്‍ഡര്‍ സ്വീകരിക്കുന്ന വ്യക്തികളോ കമ്പനികളോ സബ് കോണ്‍ട്രാക്ട് കൊടുക്കുന്നതിന് കേരളാ വാട്ടര്‍ അതോറിറ്റി റൂള്‍സില്‍ അനുശാസിക്കുന്നുവെന്നും വാട്ടര്‍ അതോറിറ്റിയുടെ സത്യവാങ് മൂലത്തില്‍ വിശദീകരിക്കുന്നു. എന്നാല്‍ ആലപ്പുഴയില്‍ മൂന്നുപേര്‍ക്കായി റീ ടെന്‍ഡര്‍ ചെയ്തു നല്‍കിയപ്പോള്‍ സര്‍ക്കാരിന് 18 കോടിയില്‍പരം രൂപ ലാഭമുണ്ടായതായി ഹരജിക്കാരന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈ വിഷയത്തില്‍ ഒറ്റ ടെന്‍ഡറായും പല ടെന്‍ഡറായും നല്‍കിയാലുള്ള വിത്യാസത്തിന്റെ പഠന റിപോര്‍ട്ട് ഹാജരാക്കാന്‍ വാട്ടര്‍ അതോറിറ്റിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹരജിക്കാരനു വേണ്ടി അഡ്വ. കെഎം രാധാകൃഷ്ണനും, അഡ്വ. കിഷോറും ഹൈക്കോടതിയില്‍ ഹജരായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss