|    Nov 20 Mon, 2017 6:01 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ക്വട്ടേഷന് പിന്നില്‍ സ്ത്രീയെന്ന് സുനി പറഞ്ഞത് ദിലീപിനെ രക്ഷിക്കാനുള്ള തന്ത്രം: പോലിസ്‌

Published : 4th August 2017 | Posted By: fsq

 

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ സ്ത്രീയാണെന്ന് പള്‍സര്‍ സുനി പറഞ്ഞത് ദിലീപിനെ രക്ഷിക്കാനുള്ള തന്ത്രമായിരുന്നെന്ന് പോലിസിന്റെ വിലയിരുത്തല്‍. പള്‍സര്‍ സുനി പറഞ്ഞത് പോലുള്ള ഒരു സ്ത്രീയുടെ സാന്നിധ്യം കേസില്‍ ഇല്ലെന്ന് പോലിസ് ഉറപ്പിച്ചിതായാണ് വിവരം. നടിയെ ആക്രമിച്ച സമയത്താണ് സുനി നടിയോട് ഇത് ഒരു സ്ത്രീയുടെ ക്വട്ടേഷനാണെന്നും സഹകരിക്കണമെന്നും പറഞ്ഞത്. നടി ഇക്കാര്യം ആദ്യമൊഴിയില്‍ തന്നെ പോലിസിനോട് വ്യക്തമാക്കിയിരുന്നു. ഇതോടെ  ഈ സ്ത്രീയെ തേടി പോലിസ് അന്വേഷണം നടത്തിവരുകയായിരുന്നു. സുനിക്ക് കോടതിയില്‍ കീഴടങ്ങാന്‍ സൗകര്യം ചെയ്തുകൊടുക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ഫെനി ബാലകൃഷ്ണനെ സമീപിച്ചവരും മാഡത്തിന്റെ കാര്യം പറഞ്ഞിരുന്നു. ഇതോടെ ഈ മാഡം ആരെന്നു കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലിസ്്. സുനിയുടെ മൊഴിയിലും മാഡത്തെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. ക്വട്ടേഷന്‍ ഏറ്റെടുത്ത പള്‍സര്‍ സുനി ഒരു കാരണവശാലും ദിലീപിനെ കേസിലേക്ക് വലിച്ചിഴയ്ക്കാതിരിക്കാന്‍ ശ്രദ്ധിച്ചതിന്റെ ഭാഗമായിരുന്നു മാഡത്തെക്കുറിച്ചുള്ള പരാമര്‍ശം. അതെസമയം, നാദിര്‍ഷയെ വീണ്ടും പോലിസ് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. കേസുമായി ബന്ധപ്പെട്ട് കുടുതല്‍ പേരെ ചോദ്യം ചെയ്യുന്നത് അന്വേഷണ സംഘം തുടരുകയാണ്. അതിനിടെ മഞ്ജു വാര്യര്‍ക്ക് മുമ്പേ ദിലീപ് മറ്റൊരു വിവാഹം കഴിച്ചിരുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തിലുള്ള വാര്‍ത്ത പരന്നതോടെ ചെങ്ങമനാട് സബ് രജിസ്ട്രാറോഫിസില്‍   വിവാഹ രജിസ്റ്റര്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചെങ്കിലും  രേഖകള്‍ കണ്ടെത്താനായില്ലെന്നാണ് അറിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക