|    May 28 Sun, 2017 5:58 pm
FLASH NEWS

ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം; യുവാവ് ആശുപത്രിയില്‍

Published : 11th July 2016 | Posted By: SMR

അരൂര്‍: ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരൂര്‍ പഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ തച്കപ്പന്റെയും ഈശ്വരിയുടേയും മകന്‍ വിഷ്ണു (22) വിനെയാണ് മര്‍ദ്ദനത്തെ തുടര്‍ന്ന് തുറവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അരൂര്‍ ക്ഷേത്രം കവലയില്‍ ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം.
പന്ത്രണ്ടോളം പേരടങ്ങുന്ന സംഘമാണെന്നും കണ്ടാലറിയാവുന്ന പനങ്ങാട് സ്വദേശികളാണ് പ്രതികളെന്നും ആശുപത്രിയില്‍ കഴിയുന്ന വിഷ്ണു പറയുന്നു. ആക്രമണത്തിനായി എത്തിയവരില്‍ ഒരാളുടെ സഹോദരിയെ കളിയാക്കിയെന്ന് ആരോപിച്ചാണ് അക്രമി സംഘം ആക്രമണം നടത്തിയത്. വിഷ്ണുവിനെ മര്‍ദ്ദിക്കുന്നതിനിടെ തൊട്ടടുത്ത സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടി സ്ഥലത്തെത്തുകയും ആളുമാറിയാണ് മര്‍ദ്ദനം നടത്തുന്നതെന്നും അറിയിച്ചതോടെയാണ് അക്രമി സംഘം പിന്‍മാറിയത്.
പന്ത്രണ്ടോളം പേരടങ്ങുന്ന അക്രമി സംഘത്തിന്റെ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് അവശനായ വിഷ്ണു വാവിട്ട് നിലവിളിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളാണ് പോലീസില്‍ വിവരമറിയിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. മംഗലാപുരത്ത് വെല്‍ഡിങ്ങ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന വിഷ്ണു മൂന്നു മാസങ്ങള്‍ക്കു മുന്‍പാണ് നാട്ടില്‍ എത്തിയത്.
എന്നാല്‍ വിഷ്ണുവിന്റെ സുഹൃത്ത് മിഥുന്‍ കഴിഞ്ഞ ദിവസം മംഗലാപുത്ത് വച്ച് കടലില്‍ കുളിക്കുച്ചുകൊണ്ടിരിക്കുന്നതിനിടെ കടലില്‍ പോകുകയും മുങ്ങി മരിക്കുകയും ചെയ്തിരുന്നു. സുഹൃത്തിന്റെ മൃതദേഹം കാണുവാന്‍ പോകുന്നതിനായാണ് ഇയാള്‍ ക്ഷേത്രം കവലയില്‍ എത്തിയത്. ഇതിനിടെയായിരുന്നു മര്‍ദ്ദനം. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day