|    Sep 24 Sun, 2017 5:05 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ക്വട്ടേഷന്‍ സംഘം മധ്യവയസ്‌കനെ കൊലപ്പെടുത്തി

Published : 16th September 2016 | Posted By: SMR

പത്തനംതിട്ട: ചിറ്റാറില്‍ ക്വട്ടേഷന്‍ സംഘം  മധ്യവയസ്‌കനെ മര്‍ദിച്ചു കൊലപ്പെടുത്തി.  ചിറ്റാര്‍ കൊടുമുടി കൃഷ്ണവിലാസം വിനോദ് (51) ആണ് നടുറോഡില്‍ മരിച്ചത്. ക്വട്ടേഷന്‍ സംഘം ബുധനാഴ്ച രാത്രി വിനോദിനെ നടുറോഡില്‍ വച്ച് മര്‍ദിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പെരുനാട് സ്‌റ്റേഷനിലെ എസ്‌ഐ റെജിന്‍ എം തോമസിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് ജഡം ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പ്രതികളെന്നു സംശയിക്കുന്ന കൊടുമുടി സ്വദേശികളായ അഞ്ചുപേരെ ബുധനാഴ്ച രാത്രിതന്നെ പോലിസ് അറസ്റ്റ് ചെയ്തു. വടശ്ശേരിക്കര സിഐ രാധാകൃഷ്ണപിള്ളയാണ് കേസ് അന്വേഷിക്കുന്നത്. കുഴല്‍കിണര്‍ കോണ്‍ട്രാക്ടറാണ് വിനോദ്. ഇതിനു മുമ്പും വിനോദിനെ ആക്രമിച്ചിട്ടുള്ളതായി പറയപ്പെടുന്നു. ഭാര്യ: ഉഷാകുമാരി. മക്കള്‍: വിനീഷ്, വിജില്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക