|    Feb 21 Wed, 2018 3:07 am
FLASH NEWS

ക്വട്ടേഷന്‍ നല്‍കിയ വിദ്യാര്‍ഥി സംഘടനാ നേതാവ് കീഴടങ്ങി

Published : 5th February 2018 | Posted By: kasim kzm

വൈപ്പിന്‍: സഹപാഠിയായ പെണ്‍കുട്ടിയുടെ സഹോദരനെ വകവരുത്താന്‍ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയ ഞാറക്കല്‍ സ്വദേശിയും  വിദ്യാര്‍ഥി സംഘടനാ നേതാവുമായ പ്ലസ് വണ്‍ വിദ്യാര്‍ഥി ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ഞാറക്കല്‍ പോലിസ് മുമ്പാകെ കീഴടങ്ങി. ഇതേ തുടര്‍ന്ന് പോലിസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.പ്രതി ഹൈക്കോടതി മുമ്പാകെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥന്‍മുമ്പാകെ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചതെന്ന് ഞാറക്കല്‍ പോലിസ് അറിയിച്ചു. സഹപാഠിയായ പെണ്‍കുട്ടിയുടെ സഹോദരനായ ഫോര്‍ട്ട് വൈപ്പിന്‍ പുത്തന്‍വീട്ടില്‍ മാര്‍ഷല്‍ തോമസ്(18)നെ വകവരുത്താനായി ഗുണ്ടയും മുന്‍ കൊലക്കേസ് പ്രതിയുമായ ജിനാപ്പി ഉള്‍പ്പെടയുള്ള മൂന്നംഗ സംഘത്തിനാണ് ക്വട്ടേഷന്‍ നല്‍കിയത്. മാര്‍ഷലിന്റെ സഹോദരിയെ പ്രതി ശല്യം ചെയ്തത് മാര്‍ഷല്‍ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ക്വട്ടേഷന്‍ നല്‍കാന്‍ കാരണമെന്ന് പോലിസ് പറയുന്നു. ഇത് പ്രകാരം രാത്രി ഞാറക്കല്‍ പെരുമ്പിള്ളിയില്‍ വെച്ച് ഇരുചക്രവാഹനത്തിലെത്തിയ മാര്‍ഷലിനെയും സുഹൃത്ത് ആല്‍ഫ്രഡ് പോളിനെയും ഗുണ്ടകള്‍ തടഞ്ഞ് നിര്‍ത്തി തലക്കും ദേഹത്തും ഇരുമ്പ് പൈപ്പിന് അടിച്ച് വധിക്കാന്‍ ശ്രമിക്കുന്നതിനിടെ അതുവഴി എത്തിയ ഒരു എഎസ്‌ഐ പ്രതികളെ തിരിച്ചറിഞ്ഞതോടെ ഗുണ്ടകള്‍ ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ യുവാക്കള്‍ പിന്നീട് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇതിനിടെ പ്രതികളായ ജിനാപ്പി എന്ന ജിനേഷ്(39), മണ്ടന്‍ ഗിരി എന്ന ഗിരി(31), കോടാലി എന്ന് വിളിക്കുന്ന ജോമോന്‍(33) എന്നിവരെ അറസ്റ്റ് ചെയ്ത് വധശ്രമത്തിനു കേസെടുത്ത് പോലിസ് ജയിലിലടച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss