|    Dec 14 Thu, 2017 6:50 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ക്ലൗഡി പൗള്‍ ലെസ്റ്റര്‍ സിറ്റി പരിശീലകന്‍

Published : 27th October 2017 | Posted By: fsq

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മുന്‍ ചാംപ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിക്ക് പുതിയ പരിശീലകന്‍. സതാംപ്ടണിന്റെ മുന്‍ കോച്ച് ക്ലൗഡി പൗളാണ് ലെസ്റ്റര്‍ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത്. ക്രെഗ് ഷേക്‌സ്പിയറിനു പകരക്കാരനായി എത്തുന്ന പൗള്‍ പരിശീലിപ്പിച്ച സതാംപ്ടണ്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് കഴിഞ്ഞ സീസണ്‍ അവസാനിപ്പിച്ചത്. പോയിന്റ് പട്ടികയില്‍ എട്ടാംസ്ഥാനത്തായിരുന്നു സതാംപ്ടണ്‍. ലീഗ് കപ്പില്‍ ടീമിനെ ഫൈനലില്‍ എത്തിച്ചതിനു പിന്നിലും ക്ലൗഡിയുടെ തന്ത്രങ്ങളായിരുന്നു. 2020 വരെ മാനേജരായി ക്ലൗഡിയെ നിയമിച്ച വാര്‍ത്ത ലെസ്റ്റര്‍ സിറ്റി ഇന്നലെയാണ് പുറത്തുവിട്ടത്. മൊണാകോ, ലില്ലി, ലിയോണ്‍, നീസ് തുടങ്ങിയ ക്ലബ്ബുകളെ മുന്‍നിരയിലെത്തിച്ച പരിചയ സമ്പത്തും ക്ലൗഡിയെ തിരഞ്ഞെടുക്കാന്‍ കാരണമായിട്ടുണ്ട്. ക്രെഗ് ഷേക്‌സ്പിയറെ സ്ഥിരം മാനേജരായി കഴിഞ്ഞ ജൂണില്‍ നിയമിച്ച ലെസ്റ്റര്‍ സിറ്റി, പിന്നീട് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. ക്ലൗഡിയോ റാനിയേരിക്ക് പകരക്കാരനായി ലെസ്റ്ററിലെത്തിയ ഷേക്‌സ്പിയര്‍ക്ക് പക്ഷേ, അധികകാലം ക്ലബ്ബിനെ മുന്‍നിരയില്‍ നിര്‍ത്താന്‍ സാധിച്ചിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക