|    Mar 24 Fri, 2017 1:48 pm
FLASH NEWS

ക്ലോക്ക് നിര്‍മിച്ചതിനെത്തുടര്‍ന്ന് അറസ്റ്റ: സ്‌കൂള്‍ അധികൃതര്‍ക്കെതിരേ അഹ്മദ് മുഹമ്മദിന്റെ കുടുംബം നിയമ നടപടിക്ക്

Published : 10th August 2016 | Posted By: SMR

ahmed-mohamed

ഹൂസ്റ്റണ്‍(യുഎസ്): സ്വയം നിര്‍മിച്ച ക്ലോക്കുമായി സ്‌കൂളിലെത്തിയതിനെത്തുടര്‍ന്ന് പോലിസ് അറസ്റ്റ് ചെയ്ത മുസ്‌ലിം വിദ്യാര്‍ഥിയുടെ കുടുംബം സ്‌കൂള്‍ അധികൃതരടക്കമുള്ളവര്‍ക്കെതിരേ കേസ് ഫയല്‍ ചെയ്തു.
ഇംഗ്ലീഷ് അധ്യാപകനെ കാണിക്കാനായി അഹ്മദ് മുഹമ്മദ് എന്ന വിദ്യാര്‍ഥി ക്ലാസില്‍ കൊണ്ടുവന്ന ഡിജിറ്റല്‍ ക്ലോക്ക് ബോംബാണെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ പോലിസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. വിദ്യാര്‍ഥിയെ മൂന്നു ദിവസം സ്‌കൂളില്‍ നിന്നു സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ഡല്ലസ് ഹൈസ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം സപ്തംബറിലായിരുന്നു സംഭവം. ഈ നടപടി കുട്ടിയുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ആരോപണം വിദ്യാര്‍ഥിക്കെതിരേ വധഭീഷണിക്കിടയാക്കിയെന്നും യുഎസ് വിടാന്‍ നിര്‍ബന്ധിതനാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് കുടുംബം കേസ് രജിസ്റ്റര്‍ ചെയ്തത്. നടപടിക്കെതിരേ പ്രതിഷേധം ശക്തമായതോടെ പോലിസ് കേസ് പിന്‍വലിച്ചെങ്കിലും സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരുന്നില്ല.
കഴിഞ്ഞ നവംബറില്‍ വിദ്യാര്‍ഥി 15 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും കാണിച്ച് അധികൃതര്‍ക്ക് നോട്ടീസയച്ചിരുന്നു.

(Visited 367 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക