|    Sep 20 Thu, 2018 1:02 am
FLASH NEWS

ക്ലീന്‍ മാഹി ഗ്രീന്‍ മാഹി പദ്ധതിക്ക് തുടക്കം കുറിക്കുന്നു

Published : 28th August 2018 | Posted By: kasim kzm

മാഹി: മാഹി നഗരസഭയുടെ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്ലീന്‍ മാഹി, ഗ്രീന്‍ മാഹി പദ്ധതിക്ക് തുടക്കം കുറിക്കുന്നു. നഗര ശുചീകരണത്തിനൊപ്പം വീടുകളില്‍നിന്ന് ഖരമാലിന്യങ്ങള്‍ സ്വരൂപിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക.
പ്ലാസ്റ്റിക്, ലതര്‍, കുപ്പി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വീടുകളില്‍നിന്നു ശേഖരിച്ച് നഗരസഭയുടെ മാലിന്യശേഖരണ കേന്ദ്രത്തില്‍നിന്ന് കയറ്റി അയക്കുകയാണ് ലക്ഷ്യം. ഇതുവഴി മാലിന്യങ്ങള്‍ അലക്ഷ്യമായി പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്ന രീതി ഒഴിവാകും. സപ്തംബര്‍ ആദ്യവാരത്തോടെ പ്രവൃത്തി ആരംഭിക്കും. നഗരസഭ ശുചീകരണം കരാറടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്.
രണ്ടു വര്‍ഷത്തേക്കുള്ള പ്രവൃത്തിയുടെ കരാര്‍ മാഹി ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപറേറ്റീവ് സൊസൈറ്റിക്കാണ് നല്‍കിയിരിക്കുന്നത്. ഈ പദ്ധതിയിലൂടെ 60ല്‍പരം പേര്‍ക്ക് തൊഴില്‍ ലഭ്യമാവും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss