|    Jan 23 Mon, 2017 4:02 pm

ക്ലീന്‍ തൊടുപുഴ പദ്ധതി; അടിയന്തരമായി ഫണ്ട് ലഭ്യമാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

Published : 7th September 2016 | Posted By: SMR

തൊടുപുഴ: തൊടുപുഴ ആറിന്റെ സംരക്ഷണം ലക്ഷ്യമാക്കി ക്ലീന്‍ തൊടുപുഴ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കാനുള്ള ഫണ്ട് അടിയന്തരമായി ലഭ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഓടകളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവിട്ടു.
തൊടുപുഴ പട്ടണത്തിലുള്ള ഓടകളിലെ മലിനജലം സംസ്‌ക്കരിക്കുന്നതിന് സിറ്റി സാനിറ്റേഷന്‍ പാനലില്‍ ഉള്‍പ്പെടുത്തി നഗര ശുചീകരണ പദ്ധതികള്‍ നടപ്പിലാക്കണം. തൊടുപുഴയാറിന്റെ സംരക്ഷണം മുന്നില്‍ കണ്ടുള്ള നടപടികളും സ്വീകരിക്കണം.റസിഡന്‍സ് അസോസിയേഷന്‍, വ്യാപാരി വ്യവസായ സംഘടനകള്‍, പൗരസമിതികള്‍ എന്നിവരുടെ സഹകരണത്തോടെ ആറ് മലിനീകരിക്കാതിരിക്കാനുള്ള ബോധവത്കരണ പരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കണം.  പ്ലാസ്റ്റിക് ബാഗിന്റെയും ക്യാരി ബാഗിന്റെയും ഉപയോഗം പരമാവധി കുറയ്ക്കണം.  തുണിസഞ്ചി പോലുള്ള പ്രകൃതിക്കിണങ്ങിയ മാതൃകകള്‍ ഉപയോഗിക്കണം.
പ്ലാസ്റ്റിക് മാലിന്യം പോലെ ഗുരുതരമാണ് ഇലക്‌ട്രോണിക്  മാലിന്യങ്ങളെന്ന് കമ്മീഷന്‍ കണ്ടെത്തി. അതിനായി ക്ലീന്‍ കേരള കമ്പനി പദ്ധതി വിപുലമാക്കണം. ക്ലീന്‍ കേരള പദ്ധതിയുടെ രണ്ടാംഘട്ടം പ്രാവര്‍ത്തികമാക്കിയതിന് ശേഷം നാലുമാസത്തിനകം വിശദീകരണം  സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും നഗരസഭാ സെക്രട്ടറിക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയണ്‍മെന്റല്‍ എന്‍ജിനീയര്‍ക്കും നിര്‍ദേശം നല്‍കി.  തൊടുപുഴയില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വര്‍ധിക്കുകയാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക