|    May 23 Tue, 2017 12:57 am
FLASH NEWS

ക്ലിയോപാട്രയെപ്പോലെ സുന്ദരിയാകാന്‍ ചാണകവും ഗോമൂത്രവും മുഖത്ത് പുരട്ടൂ:ഗുജറാത്ത് ബോഡ്

Published : 11th October 2016 | Posted By: mi.ptk

cow

ഗുജറാത്ത്: സ്ത്രീകള്‍ക്ക് മുഖം സൗന്ദര്യം വര്‍ദ്ധിപ്പിച്ച് ക്ലിയോപാട്രയെപ്പോലെ സുന്ദരിയാകാന്‍ ആഗ്രഹമുണ്ടെങ്കില്‍ ചാണകവും ഗോമൂത്രവും ഉപയോഗിച്ച് ഫേഷ്യല്‍ ചെയ്താല്‍ മതിയെന്ന് ഗുജറാത്ത് ഗോസേവ ആന്റ് ഗോചാര്‍ വികാസ് ബോഡിന്റെ നിര്‍ദേശം. ബോഡിന്റെ ആരോഗ്യ ഗീത എന്ന വെബസൈറ്റില്‍ സ്ത്രീ സൗന്ദര്യത്തിന് ഗോമൂത്രം ഉപയോഗിച്ചുള്ള ചികിത്സകള്‍ എന്ന തലക്കെട്ടിലുള്ള അധ്യായത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്.
ചാണകവും ഗോമൂത്രവും കൂടാതെ പശുവിന്‍ പാല്‍, നെയ്യ് എന്നിവയും സൗന്ദര്യ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നവയാണെന്നും പറയുന്നുണ്ട്. ഇറ്റലി, റഷ്യ, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇതേ വിഷയത്തിലുള്ള ഗവേഷണ റിപ്പോര്‍ട്ടുകളും വെബ്‌സൈറ്റിലുണ്ട്.
മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍ ആദ്യമായി 15 മിനുറ്റ് പശുവിന്‍പാല്‍ മുഖത്ത് പുരട്ടണം. അതിന് ശേഷം 15 മിനുറ്റ് പശുവിന്‍ നെയ്യ് മഞ്ഞളും ചേര്‍ത്തുള്ള മിശ്രിതം പുരട്ടണം. മൂന്നാമതായാണ് ഗോമൂത്രം മുഖത്ത് പുരട്ടി 15 മിനുറ്റ് വെക്കേണ്ടത്. അവസാനമായി ചാണകം 15 മിനുറ്റ് തേച്ചുപിടിപ്പിച്ചശേഷം ചെറുനാരങ്ങ നീര് ഉപയോഗിച്ച് കഴുകികളയണം. ഇതാണ് മുഖസൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് വെബ്‌സൈറ്റ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day