|    Jan 25 Wed, 2017 6:58 am
FLASH NEWS

ക്ലിഫ് ഹൗസിലെ അടുക്കളയില്‍ വരെ സരിതയ്ക്ക് പ്രവേശനമുണ്ടായിരുന്നുവെന്ന് വിഎസ്

Published : 9th February 2016 | Posted By: G.A.G

VSതിരുവന്തപുരം : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ അടുക്കളയി
ല്‍ വരെ സരിതയ്ക്ക് പ്രവേശനമുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പ്രതിപക്ഷ നേതാവായിരിക്കാന്‍ തനിക്ക്് ലജ്ജ തോന്നുന്നുവെന്നും വി എസ് നിയമസഭയില്‍ പറഞ്ഞു.
മന്ത്രിസഭയില്‍ ആരും ക്ലീനല്ല. നുണയില്‍ ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്നയാളാണ് ഉമ്മന്‍ചാണ്ടി. ക്ലിഫ് ഹൗസിലെ അടുക്കളയിലും പ്രാര്‍ഥനചടങ്ങുകളില്‍ പ്പോലും സരിതയ്ക്ക് പ്രവേശനമുണ്ടായിരുന്നുവെന്നും വിഎസ് പറഞ്ഞു.
ഇതേത്തുടര്‍ന്ന് ഭരണപക്ഷ എം എല്‍ എ മാര്‍# ബഹളമുയര്‍ത്തി. പ്രതിപക്ഷവും ബഹളത്തില്‍ പങ്കുചേര്‍ന്നതോടെ സഭ നിര്‍ത്തിവെക്കേണ്ടി വന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 199 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക