ക്ലിന്റനെയും ട്രംപിനെയും തിരഞ്ഞെടുക്കുന്നതില്‍ ഭൂരിഭാഗം പേര്‍ക്കും ഭയം: സര്‍വേ
Published : 16th July 2016 | Posted By: SMR

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ഹിലരി ക്ലിന്റനും ഡൊണാള്‍ഡ് ട്രംപും തിരഞ്ഞെടുക്കപ്പെടുന്നതിനെ ഭൂരിഭാഗം അമേരിക്കക്കാരും ഭയക്കുന്നുവെന്ന് തിരഞ്ഞെടുപ്പ് സര്‍വേ.
അഞ്ചില്‍ നാല് അമേരിക്കക്കാരും (81%) ഡെമോക്രാറ്റിക്, റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ഭയക്കുന്നുവെന്നാണ് അഭിപ്രായപ്പെട്ടത്. അസോഷ്യേറ്റഡ് പ്രസ്- ജിഎഫ്കെ ആണ് സര്‍വേ സംഘടിപ്പിച്ചത്. ആര് ജയിക്കുമെന്നത് പരിഗണിക്കുന്നേയില്ല എന്നാണ് 29 ശതമാനം പേര് പറഞ്ഞത്. 1009 പേരില്‍ നിന്നാണ് സര്‍വേ നടത്തിയത്. ‘ഞാന്‍ ഹിലരി ക്ലിന്റനെയോ ഡൊണാള്‍ഡ് ട്രംപിനെയോ ഇഷ്ടപ്പെടുന്നില്ല, തീയും നരകവും പോലെയുള്ള തിരഞ്ഞെടുപ്പാണ്’ ഇതെന്നാണ് 70കാരിയായ അനറ്റെ സ്കോട്ട് സര്‍വേ സംഘത്തോടു പ്രതികരിച്ചത്.
ട്രംപിനോ, ക്ലിന്റനോ എതിരായി വോട്ട് ചെയ്യുമെന്നായിരുന്നു സര്‍വേയില്‍ പങ്കെടുത്ത മൂന്നിലൊരു വിഭാഗം വോട്ടര്‍മാരുടെ പ്രതികരണം. 63 ശതമാനം പേര് ട്രംപിനെ നെഗറ്റീവ് ഇമേജുള്ള വ്യക്തിയായാണ് കാണുന്നതെന്ന് അഭിപ്രായപ്പെട്ടു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.