|    May 22 Tue, 2018 2:21 am
Home   >  Todays Paper  >  page 9  >  

ക്ലിന്റണ്‍ ഫൗണ്ടേഷനെതിരേ എഫ്ബിഐ അന്വേഷണം

Published : 8th January 2018 | Posted By: kasim kzm

വാഷിങ്ടണ്‍: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെന്ന ആരോപണത്തില്‍ ക്ലിന്റണ്‍ ഫൗണ്ടേഷനെതിരേ എഫ്ബിഐ അന്വേഷണം ആരംഭിച്ചു. ഹിലാരി ക്ലിന്റണ്‍ സെക്രട്ടറിയായിരിക്കെ ക്ലിന്റന്‍ ഫൗണ്ടേഷന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് ആരോപണം. ഫൗണ്ടേഷന്‍ ആരംഭിച്ച ലിറ്റില്‍ റോക്ക്, അര്‍കാന്‍സാ എന്നിവിടങ്ങളില്‍ നിന്ന് എഫ്ബിഐ ഏജന്റുമാര്‍ തെളിവുകള്‍ ശേഖരിച്ചു തുടങ്ങിയതായും ദി ഹില്‍  പത്രം റിപോര്‍ട്ട് ചെയ്യുന്നു. അന്വേഷണത്തെ കുറിച്ച് ഔദ്യോഗികവൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല. കൂടുതല്‍ നടപടികള്‍ വരുംദിവസങ്ങളില്‍ ഉണ്ടാവുമെന്നും പത്ര വാര്‍ത്തയിലുണ്ട്. 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് റഷ്യയുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന അന്വേഷണം വഴിതിരിച്ചുവിടാനാണ് ക്ലിന്റണ്‍ ഫൗണ്ടേഷനെതിരേ ആരോപണം ഉന്നയിക്കുന്നതെന്നും ഡെമോക്രാറ്റുകള്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss