|    Apr 27 Thu, 2017 6:15 pm
FLASH NEWS

ക്ലാസ് മുറിയുടെ സീലിങ് അടര്‍ന്നുവീണ് വിദ്യാര്‍ഥികള്‍ക്കു പരിക്ക്

Published : 11th November 2016 | Posted By: SMR

വളാഞ്ചേരി: പുറമണ്ണൂര്‍ മജ്്‌ലിസ് എല്‍പി സ്‌കൂളിന്റെ ഒന്നാം നിലയിലെ ക്ലാസ് മുറിയുടെ സീലിങ് തേപ്പ് അടര്‍ന്നുവീണ് ആറ് കുട്ടികള്‍ക്കു പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്കു രണ്ടോടെയാണ് അപകടം. നാലാം ക്ലാസിലെ പ്രവൃത്തി പരിചയ ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് അപകടം. സ്‌കൂള്‍ നാലു കൊല്ലം മുമ്പാണ് തേപ്പു കഴിഞ്ഞ് വൈറ്റ് വാഷ് ചെയ്തത്. പരിക്കേറ്റ കുട്ടികളെ സ്‌കൂള്‍ സെക്രട്ടറി തന്നെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നാലാം ക്ലാസ് വിദ്യാര്‍ഥികളായ ടി പി സുബാന സിലു (ഒമ്പത്), കെ മുഹമ്മദ് അജ്മല്‍ (ഒമ്പത്), പി ടി ആദില്‍ (ഒമ്പത്), ടി മുഹമ്മദ് ജാസില്‍ (ഒമ്പത്), സന്‍ഹ (ഒമ്പത്), നിഹാല ജാസ്മിന്‍ (ഒമ്പത്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും പരിക്ക് സാരമുള്ളതല്ല. മുകളില്‍നിന്ന് അടര്‍ന്നുവീണ് കോണ്‍ക്രീറ്റ് പാളി തട്ടിയാണ് കുട്ടികള്‍ക്കു പരിക്കേറ്റത്. അതേസമയം, സ്‌കൂളിന്റെ കെട്ടിടം തകര്‍ന്നുവെന്ന വാര്‍ത്ത പരന്നതോടെ ജനങ്ങള്‍ പരിഭ്രാന്തരായി സ്‌കൂൡലേയ്‌ക്കോടി. നാലുവര്‍ഷം മുമ്പ് നിര്‍മിച്ച കെട്ടിടത്തിന്റെ തേപ്പ് പാളി നാലടിയോളം വീതിയില്‍ അടര്‍ന്നുവീണാണ് ആറു കുട്ടികള്‍ക്ക് പരിക്കേറ്റത്. മജ്്‌ലിസ് എല്‍പി സ്‌കൂളിലാണ് അപകടമുണ്ടായതെങ്കിലും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആര്‍ട്‌സ് കോളജ് തുടങ്ങി രണ്ടായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനമായതിനാല്‍ പലഭാഗത്തുനിന്നുള്ള രക്ഷിതാക്കളും നാട്ടുകാരും മജ്‌ലിസ് സ്‌കൂളിലേയ്ക്കു കുതിക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പ്, റവന്യൂ, ഡിപിഐ, പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി. സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണെന്ന രീതിയിലായിരുന്നു വാര്‍ത്ത പരന്നിരുന്നത്. ഓടിക്കൂടിയ നാട്ടുകാരും രക്ഷിതാക്കളും സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വന്‍ പോലിസ് സംഘം സ്ഥലത്തെത്തിയിരുന്നു. വളാഞ്ചേരി സിഐ കെ എം സുലൈമാന്‍, എസ്‌ഐ കെ പി മിഥുന്‍, കാടാമ്പുഴ, കുറ്റിപ്പുറം എസ്‌ഐമാരുടെ നേതൃത്വത്തില്‍ വലിയ പോലിസ് സംഘം സ്ഥലത്തെത്തി. സ്‌കൂള്‍ ഗ്രൗണ്ടില്‍ തടിച്ചു കൂടിയവര്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വിദ്യാഭ്യാസ വകുപ്പിലേയും റവന്യൂ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. തിരുവനന്തപുരം ഡിപിഐ കുറ്റിപ്പുറം ഏഇഒയോട് കാര്യങ്ങള്‍ അന്വേഷിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day