|    Nov 19 Mon, 2018 7:29 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ക്ലാസ് മുറിയില്‍ തല കറങ്ങിവീണ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

Published : 13th September 2017 | Posted By: fsq

 

ഉപ്പള(കാസര്‍കോട്്): ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ് മംഗളൂരു ആശുപത്രിയില്‍ ചികില്‍സ തേടിയ വിദ്യാര്‍ഥിനി മരിച്ചു.  ഉപ്പള മണിമുണ്ടയില്‍ പ്രവര്‍ത്തിക്കുന്ന മണിമുണ്ട എജ്യുക്കേഷന്‍ സൊസൈറ്റിക്ക് കീഴിലുള്ള അണ്‍ എയ്ഡഡ് സ്‌കൂളിലെ ആറാംതരം വിദ്യാര്‍ഥിനിയായ ആയിഷ മെഹനാസാ(11)ണ് മരിച്ചത്. അതേസമയം, വിദ്യാര്‍ഥിനിയെ അധ്യാപികമാര്‍ മര്‍ദിച്ചിരുന്നുവെന്ന് ആരോപിച്ച് ഒരു സംഘം രംഗത്തെത്തി. ഇന്നലെ രാവിലെ വീട്ടിലായിരുന്നു മരണം. കഴിഞ്ഞ മാസം 21ന് ഓണപരീക്ഷ നടക്കുന്നതിനിടയില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാത്തതിനെ ചൊല്ലി അധ്യാപിക വഴക്ക് പറയുകയും തൊട്ടടുത്ത ദിവസം മാതാവിനെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം  കുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഈമാസം നാലിനാണ് കുട്ടിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. നേരത്തെ അപസ്മാര രോഗലക്ഷണമുണ്ടായിരുന്നതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍, കുട്ടിയെ അധ്യാപിക മര്‍ദിച്ചതാണ് മരണകാരണമെന്ന് ആരോപിച്ച് ചിലര്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. എന്നാല്‍, കുട്ടിയുടെ രക്ഷിതാക്കള്‍ ഇതുസംബന്ധിച്ച് പോലിസില്‍ പരാതി നല്‍കിയിട്ടില്ല. അസ്വാഭാവിക മരണത്തിന് മഞ്ചേശ്വരം പോലിസ് കേസെടുത്തിട്ടുണ്ട്. അപസ്മാരരോഗ ലക്ഷണമുള്ള കുട്ടി ഒരുവര്‍ഷത്തിലധികമായി ഒരു സിദ്ധന്റെ ചികില്‍സയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ആശുപത്രിയില്‍ ചികില്‍സിച്ചിരുന്നില്ല.  രോഗം മൂര്‍ച്ഛിച്ചതാണ് മരണകാരണമെന്ന് അവര്‍ പറയുന്നു. ഹോട്ടല്‍ തൊഴിലാളിയായ അബ്ദുല്‍ഖാദര്‍-മെഹറുന്നിസ ദമ്പതികളുടെ മകളാണ് ആയിഷ മെഹനാസ്. സഹോദരന്‍: മെഹര്‍ഫാസ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss