|    May 20 Sun, 2018 9:39 pm
FLASH NEWS
Home   >  Sports  >  Football  >  

ക്ലാസിക് പോരാട്ടം സമനിലയില്‍

Published : 7th May 2018 | Posted By: vishnu vis

ബാഴ്‌സലോണ: സ്പാനിഷ് ലീഗിന്റെ ഈ സീസണിലെ അവസാന എല്‍ ക്ലാസിക്കോ സമനിലയില്‍ കലാശിച്ചു. കരുത്തരായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും രണ്ട് ഗോളുകള്‍ വീതം വലയിലാക്കി സമനില പങ്കിടുകയായിരുന്നു. ഈ സീസണില്‍ കിരീടം ഉറപ്പിച്ച ബാഴ്‌സലോണയാണ് മല്‍സരത്തില്‍ ആദ്യം വലകുലുക്കിയത്. 10ാം മിനിറ്റില്‍ ലയണല്‍ മെസ്സിയുടെ പാസില്‍ നിന്ന് സുവരസാണ് ബാഴ്‌സലോണയ്ക്ക് ലീഡ് സമ്മാനിച്ചത്. എന്നാല്‍ നാല് മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലൂടെ റയല്‍ ഗോള്‍ മടക്കി.ആദ്യ പകുതിക്ക് വിസില്‍ ഉയരുമ്പോള്‍ ഇരു ടീമും 1-1 സമനില പങ്കിട്ടാണ് പിരിഞ്ഞത്. എന്നാല്‍ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ സെര്‍ജിയോ റോബര്‍ട്ടോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതിനെത്തുടര്‍ന്ന് 10 പേരുമായാണ് ബാഴ്‌സലോണ കളച്ചത്.
രണ്ടാം പകുതിയുടെ 52ാം മിനിറ്റില്‍ സുവാരസിന്റെ അസിസ്റ്റില്‍ ലയണല്‍ മെസ്സി ബാഴ്‌സലോണയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാല്‍ 72ാം മിനിറ്റില്‍ ഗാരത് ബെയ്‌ലിന്റെ ഗോളിലൂടെ റയല്‍ വീണ്ടും സമനില പിടിച്ചു. പിന്നീടുള്ള സമയത്ത് ഗോളകന്ന് നിന്നതോടെ ഇരു കൂട്ടരും 2-2 സമനില പങ്കിട്ട് കളം വിടുകയായിരുന്നു. ലീഗില്‍ പരാജയം അറിയാതെ 35 മല്‍സരങ്ങളാണ് ബാഴ്‌സലോണ പൂര്‍ത്തിയാക്കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss