|    Mar 29 Wed, 2017 7:08 pm
FLASH NEWS

റയലിനെതിരേ ബാഴ്‌സയ്ക്ക് നാല് ഗോളിന്റെ ജയം

Published : 22nd November 2015 | Posted By: SMR

zuvaras

മാഡ്രിഡ്: സീസണിലെ ആദ്യ എല്‍ക്ലാസിക്കോയില്‍ വിജയം ബാഴ്‌സക്കൊപ്പം. സുവാറസിന്റെ ഇരട്ട ഗോളുകളുള്‍പ്പെടെ ഏകപക്ഷീയമായ നാലുഗോളുകള്‍ക്കാണ് ബാഴ്‌സലോണ റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. ബാഴ്‌സക്കുവേണ്ടി ആദ്യപകുതിയില്‍ 11ാം മിനിറ്റില്‍ ലൂയി സുവാറസും 39ാം മിനിറ്റില്‍ നെയ്മറും ഗോള്‍വല ചലിപ്പിച്ചു. രണ്ടാംപകുതിയില്‍ 53ാം മിനുറ്റില്‍ ഇനിയെസ്റ്റയുടെതായിരുന്നു ബാഴ്‌സലോണയുടെ മൂന്നാമത്തെ ഗോള്‍. 75ാമത്തെമിനിറ്റില്‍ സുവാറസിന്റെ രണ്ടാം ഗോളോടെ 4-0ത്തിലേക്ക് ബാഴ്‌സ സ്‌കോര്‍ബോര്‍ഡുയര്‍ത്തി.
റയലിന്റെ മൈതാനമായ സാന്റിയാഗോ ബെര്‍നാബു സ്റ്റേഡിത്തിലായിരുന്നു യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളിലെ ഏറ്റവും വലിയ ക്ലാസിക്ക് മല്‍സരം നടന്നത്. സ്പാനിഷ് ലീഗിലാണ് ബദ്ധവൈരികളായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും ഏറ്റുമുട്ടിയത്.
ഇനിയെസ്റ്റ, സുവാരസ്, നെയ്മര്‍, ക്ലോഡിയോ ബ്രാവോ ഡാനി ആല്‍വ്‌സ്, റാക്ടിക്, ജോര്‍ജി ആല്‍ബ, പിക്വെ, മാഷെറാനോ, സെര്‍ജി റോബെര്‍ട്ടോ, ബസ്‌ക്വെറ്റ്‌സ് എന്നിവരാണു ബാഴ്‌സക്കുവേണ്ടി ഗ്രൗണ്ടിലിറങ്ങിയത്. 27ാം മിനിറ്റില്‍ മാഷെറാനോക്ക് പകരം ജെറെമി മെത്യേയും 77ാം മിനിറ്റില്‍ ഇനിയെസ്റ്റക്കു പകരം മുനിര്‍ എല്‍ ഹദ്ദാദിയുമിറങ്ങി. പരിക്കുഭേദമായ ശേഷം തിരിച്ചെത്തിയ സൂപ്പര്‍താരം ലയണല്‍ മെസ്സി 57ാം മിനുറ്റില്‍ ഇവാന്‍ റാക്ടിക്കിനു പകരക്കാരനായി ഗ്രൗണ്ടിലിറങ്ങി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റാമോസ്, ജെയിംസ് റോഡ്രിഗ്രസ്, മാര്‍സെലോ, ഡാനിലോ, റാഫേല്‍ വേര്‍ണ്‍, കെയ്‌ലോര്‍ നവാസ്, ഗരെത് ബല്ലെ, ടോണി ക്രൂസ്, ലൂകാ മോഡ്രിക്, കരിം ബെന്‍സെമ. എന്നിവരായിരുന്നു റയല്‍ മാഡ്രിഡ് ടീം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day