|    Jan 24 Tue, 2017 12:43 pm
FLASH NEWS

ക്ലാസിക്കല്‍ ഭാഷകള്‍

Published : 10th August 2016 | Posted By: SMR

ഓരോ ഭാഷയും ഒരു ക്ഷേത്രമാണ്. അത് സംസാരിക്കുന്നവരുടെ ആത്മാവാണ് ആ ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്ന ഒലിവര്‍ വെന്‍ഡല്‍ ഹോംസിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി ഈയിടെ പുറപ്പെടുവിച്ച ഉത്തരവ് കന്നഡ, തെലുങ്ക്, മലയാളം, ഒഡിയ എന്നിവയ്ക്ക് ശ്രേഷ്ഠഭാഷാപദവി നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനത്തെ പൂര്‍ണമായും പിന്താങ്ങുന്ന ഒന്നാണ്. ഈ പ്രാദേശിക ഭാഷകള്‍ക്ക് ക്ലാസിക്കല്‍ പദവി നല്‍കുന്ന 2004ലെ പ്രഖ്യാപനത്തിനെതിരായി ഒരാള്‍ നല്‍കിയ ഹരജി നിരസിച്ചുകൊണ്ട് ഇതൊരു വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ഇവ അംഗീകരിച്ചാല്‍ തമിഴിന്റെ പ്രാധാന്യം നഷ്ടപ്പെടുമെന്ന വാദം നിലനില്‍ക്കുന്നില്ല. ഒരു ഭാഷയുടെയും പ്രസക്തി മറ്റൊരു ഭാഷയെ അടിസ്ഥാനമാക്കിയല്ല നിര്‍ണയിക്കേണ്ടത്.
1500-2000 വര്‍ഷങ്ങള്‍ക്കപ്പുറം വേരുകളുള്ള ഭാഷകളെ ക്ലാസിക്കലായി അംഗീകരിച്ച് അവയ്ക്ക് പ്രത്യേക പദവി നല്‍കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തീരുമാനിച്ചത് 2004ല്‍ ആണ്. ആ വര്‍ഷം തന്നെ തമിഴും സംസ്‌കൃതവും ആ പദവിയില്‍ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. പിന്നീട് കന്നഡയും തെലുങ്കും (2008), മലയാളവും (2013), ഒഡിയയും (2015) ക്ലാസിക്കലായി അംഗീകരിക്കപ്പെട്ടു.
ദശലക്ഷത്തിലേറെ ആളുകള്‍ സംസാരിക്കുന്ന മുപ്പതോളം ഭാഷകളുള്ള രാജ്യമാണ് ഇന്ത്യ. നിരവധി ഭാഷാന്യൂനപക്ഷങ്ങള്‍ വേറെയുമുണ്ട്. പ്രാക്തന ഭാഷയായ പാലിക്ക് ഇനിയും ക്ലാസിക്കല്‍ പദവി ലഭിച്ചിട്ടില്ല. മിക്ക പ്രാദേശികഭാഷകളിലെയും പദസമ്പത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന സംസ്‌കൃതഭാഷയാവട്ടെ, മൃതഭാഷയായി കരുതപ്പെടുകയും ചെയ്യുന്നു. ഇപ്പോള്‍ ക്ലാസിക്കല്‍ പദവി നല്‍കപ്പെട്ടിട്ടുള്ള ഭാഷകള്‍ക്ക് വേണ്ടത്ര പഴക്കമില്ലെന്ന വാദം നിലനില്‍ക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക