|    Jun 22 Fri, 2018 3:18 am
FLASH NEWS
Home   >  Sports  >  Cricket  >  

ക്ലാസിക്കല്‍ ഡാന്‍സും ഐപിഎല്ലും തമ്മില്‍ എന്ത് ബന്ധം? ഇല്ലെന്ന് പറയാന്‍ വരട്ടെ,,,ബന്ധമുണ്ട്?

Published : 21st May 2017 | Posted By: ev sports

ന്യൂഡല്‍ഹി: ക്ലാസിക്കല്‍ ഡാന്‍സായ ഭരതനാട്യവും ഐപിഎല്ലും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടാകുമോ? ഒരു ബന്ധവുമില്ലെന്ന് പറയാനാവും കൂടുതലാളുകളും ഉണ്ടാവുക. എന്നാല്‍ പ്രശസ്ത ക്ലാസിക്കല്‍ ഡാന്‍സര്‍ ശരണ്യ ചന്ദ്രന്റെ അഭിപ്രായത്തില്‍ ഐപിഎല്ലും ക്ലാസിക്കല്‍ ഡാന്‍സും തമ്മില്‍ ബന്ധമുണ്ട്. ക്ലാസിക്കല്‍ ഡാന്‍സായ ഭരതനാട്യത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ ഐപിഎല്‍ തുണച്ചെന്നാണ് ശരണ്യ പറയുന്നത്.
ലോകത്തെ ജനങ്ങള്‍ കുറഞ്ഞ സമയങ്ങളില്‍ കൂടുതല്‍ ആസ്വാദനം ലഭിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഐപിഎല്‍ പോലൊരു 20 ഓഫര്‍ ഫോര്‍മാറ്റില്‍ നടക്കുന്ന ക്രിക്കറ്റ് മല്‍സരം കാണികള്‍ക്ക് കുറഞ്ഞ മണിക്കൂറില്‍ കൂടുതല്‍ ആസ്വാദനം നല്‍കുന്നു.  കാലത്തിനനുസരിച്ച് ക്രിക്കറ്റില്‍ ഇത്തരമൊരു മാറ്റം കൊണ്ടുവന്നത് തനിക്ക് പുതിയതായി ചിന്തിക്കാന്‍ അവസരമൊരുക്കി. കുറഞ്ഞ സമയത്ത് കൂടുതല്‍ രസം പിടിപ്പിക്കുന്ന വെടിക്കെട്ട് ബാറ്റിങും താരങ്ങളുടെ മൈതാനത്തിലെ മുഖഭാവങ്ങളും ആഘോഷങ്ങളും കാണികളെ സന്തോഷിപ്പിക്കുന്നവയാണ്.
ഐപിഎല്ലില്‍ രസം നല്‍കുന്നത് താരങ്ങളുടെ ഭാവങ്ങളാണെന്നാണ് തനിക്ക് തോന്നുന്നതെന്നും ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് താന്‍ ഭരതനാട്യത്തില്‍ ചില പരീക്ഷണങ്ങള്‍ നടത്തിയതെന്നും അതെല്ലാം വിജയകരമാണെന്നും ശരണ്യ പറഞ്ഞു. ശരീരഭാഷയിലും മുഖഭാവങ്ങളിലും ചില വ്യത്യസ്തതകള്‍ വരുത്തുകയും കൂടുതല്‍ ചടുലമായ സ്‌റ്റെപ്പികളും ഉള്‍പ്പെടുത്തി ഭരതനാട്യത്തെ പുതിയ മുഖത്തോടെ അവതരിപ്പിക്കാന്‍ തനിക്ക് ചിന്ത നല്‍കിയതും ഐപിഎല്ലാണെന്നാണ് ശരണ്യ പറയുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss