|    Jun 23 Fri, 2017 2:09 pm
FLASH NEWS

ക്ലാര്‍ക്ക്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍; അനധികൃത നിയമനങ്ങള്‍ ഇങ്ങനെ

Published : 22nd November 2016 | Posted By: SMR

ബാങ്ക് ഭരണസമിതി 2012 ജൂലൈ 24ലെ യോഗതീരുമാനപ്രകാരം നല്‍കിയ അപേക്ഷയില്‍ അഞ്ചു ക്ലാര്‍ക്കുമാരെയും ഒരു പ്യൂണിനെയും ആറു മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനു ജോയിന്റ് രജിസ്ട്രാര്‍ 2013 ഫെബ്രുവരി 28ലെ സിആര്‍ബി 3502/12 ഉത്തരവ് പ്രകാരമാണ് അനുമതി നല്‍കിയത്. സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെ 2012 ജൂലൈ 31നാണ് കരാര്‍ വ്യവസ്ഥയില്‍ നിയമിച്ചത്. ബാങ്ക് വാല്യുവേഷന്‍ ഓഫിസറുടെ ശുപാര്‍ശയില്‍ 2013 മാര്‍ച്ച് 13നാണ് ഈ നിയമനത്തിനു ജോയിന്റ് രജിസ്ട്രാര്‍ അംഗീകാരം നല്‍കിയത്. ബാങ്കില്‍ നടത്തിയ ഏഴു ക്ലാര്‍ക്ക്, നാല് സബ്സ്റ്റാഫ് കരാര്‍ നിയമനങ്ങള്‍ ഒരു വര്‍ഷം തീരുമ്പോഴോ സ്ഥിരനിയമനം നടത്തുന്നതു വരെയോ ഏതാണ് ആദ്യം വരുന്നതെന്ന മുറയ്ക്ക് അവസാനിപ്പിക്കണമെന്നും ജോയിന്റ് രജിസ്ട്രാര്‍ നിര്‍ദേശിച്ചിരുന്നു.ബാങ്കില്‍ കരാറടിസ്ഥാനത്തില്‍ നിയമിച്ച ഏഴു ക്ലാര്‍ക്ക്, നാല് സബ്സ്റ്റാഫ്, ഒരു സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ എന്നിങ്ങനെ 12 ജീവനക്കാരെ സ്ഥിരനിയമന നടപടികള്‍ പൂര്‍ത്തിയാവുന്നതുവരെ തുടരുന്നതിന് 2014 ഏപ്രില്‍ ഏഴിലെ സിആര്‍ബി 3504/12 ഉത്തരവ് പ്രകാരമാണ് ജോയിന്റ് രജിസ്ട്രാര്‍ അനുവദിച്ചത്. ഇതില്‍ ഏഴു ക്ലാര്‍ക്കുമാര്‍ക്കും സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ക്കും സ്ഥിരനിയമനം നല്‍കുന്നതിന് ജോയിന്റ് രജിസ്ട്രാര്‍ 2014 ജൂണ്‍ 20ന് മറ്റൊരു ഉത്തരവും ഇറക്കി. കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് ജോയിന്റ് രജിസ്ട്രാറെ അധികാരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായിട്ടില്ല. എന്നിരിക്കെയായിരുന്നു ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ്. ഇത് ബാങ്ക് ഭരണസമിതി നടപ്പാക്കിയില്ല. ഇതേത്തുടര്‍ന്ന് കരാര്‍ ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് 2015 മെയ് 29ന് സ്ഥിരനിയമനത്തിന് അനുകൂലമായ വിധി സമ്പാദിച്ചു. കരാര്‍ ജീവനക്കാര്‍ നല്‍കിയ കേസില്‍ ശക്തമായ എതിര്‍വാദത്തിനു ബാങ്ക് ഭാരണസമിതി തയ്യാറായതുമില്ല. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഏഴു ക്ലാര്‍ക്കുമാര്‍ക്കും സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ക്കും 2014 ജൂണ്‍ 20 മുതല്‍ പ്രാബല്യത്തോടെ സ്ഥിരനിയമനം നല്‍കി 2015 ജൂണ്‍ 20നാണ് ബാങ്ക് ഉത്തരവ് ഇറക്കിയത്.ഇല്ലാത്ത അധികാരം ഉപയോഗപ്പെടുത്തി ജോയിന്റ് രജിസ്ട്രാര്‍ പുറപ്പെടുവിച്ച സ്ഥിരം നിയമന ഉത്തരവും ബാങ്ക് ഇതു പ്രാവര്‍ത്തികമാക്കാത്തിനെ തുടര്‍ന്ന് കരാര്‍ ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതും ഒത്തുകളിയുടെ ഭാഗമായിരുന്നുവെന്ന് പ്രത്യേക ഓഡിറ്റ് റിപോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. ബാങ്കിലെ കരാര്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്ന ഉത്തരവ് ജോയിന്റ് രജിസ്ട്രാര്‍ നല്‍കുമ്പോള്‍ സഹകരണസംഘം രജിസ്ട്രാറുടെ നിയമന നിരോധന ഉത്തരവ് നിലവിലുണ്ടായിരുന്നതായും പ്രത്യേക ഓഡിറ്റ് റിപോര്‍ട്ടില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക