|    Nov 19 Sun, 2017 5:00 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ക്ലസ്റ്റര്‍ പരിശീലനം: വകുപ്പുതല നടപടി ഒഴിവാക്കി

Published : 12th August 2017 | Posted By: fsq

 

തിരുവനന്തപുരം: ക്ലസ്റ്റര്‍ പരിശീലനത്തില്‍ പങ്കെടുക്കാതെ ബഹിഷ്‌കരണം നടത്തിയവരുടെ പേരില്‍ വകുപ്പുതല അച്ചടക്ക നടപടി ഒഴിവാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. കെപിഎസ്ടിഎ സംസ്ഥാന ഭാരവാഹികള്‍ ഡയറക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അച്ചടക്ക നടപടി ഒഴിവാക്കിയത്. കഴിഞ്ഞ അഞ്ചിനാണ് ബഹിഷ്‌കരണം നടന്നത്. കടുത്ത അസുഖം മൂലമല്ലാതെ പരിശീലനത്തില്‍ നിന്നും വിട്ടുനിന്ന അധ്യാപകര്‍ക്കെതിരേ വകുപ്പുതല അച്ചടക്കനടപടി സ്വീകരിക്കാനായിരുന്നു എട്ടിന് ഇറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍, കെപിഎസ്ടിഎ ആഹ്വാനം ചെയ്ത പ്രകാരമാണ് പങ്കെടുക്കാത്തതെന്നു അധ്യാപകര്‍ പ്രധാനാധ്യാപകര്‍ക്ക് വിശദീകരണം നല്‍കിയാല്‍ മതിയെന്നാണ് പുതിയ ഉത്തരവിലുള്ളത്. സംസ്ഥാന പ്രസിഡന്റ് പി ഹരിഗോവിന്ദന്‍, ജനറല്‍ സെക്രട്ടറി ടി എസ് സലീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡിപിഐയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക