|    Jan 18 Wed, 2017 11:53 pm
FLASH NEWS

ക്ലബ് സൗഹൃദ ഫുട്‌ബോള്‍; മാഞ്ചസ്റ്ററിനെ തകര്‍ത്ത് മ്യൂണിച്ച്

Published : 23rd July 2016 | Posted By: SMR

മ്യൂണിച്ച്: ക്ലബ്ബ് സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ജര്‍മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിച്ച് തകര്‍ത്തു. മ്യൂണിച്ചിലെ അലയന്‍സ് അരീനയില്‍ നടന്ന മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മ്യൂണിച്ചിന്റെ ജയം. 76-ാം മിനിറ്റില്‍ എഡ്രാല്‍ ഓസ്റ്റര്‍ക്ക് നേടിയ ഗോളിലൂടെയായിരുന്നു ബയേണ്‍ വിജയം തട്ടിയെടുത്തത്.
ആദ്യ പകുതിയില്‍ ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോള്‍ വഴിമാറി നിന്നു. രണ്ടാം പകുതിയില്‍ ഇരുടീമുകളും നിരവധി മാറ്റങ്ങളാണ് പരീക്ഷിച്ചത്. 46-ാം മിനിറ്റില്‍ ഡേവിഡ് ആല്‍ബയ്ക്കു പകരക്കാരനായിറങ്ങിയ എഡ്രാല്‍ ഓസ്റ്ററിലൂടെയാണ് ബയേണിന് ഭാഗ്യം കൈവന്നത്.
സിറ്റിയുടെ പ്രതിരോധ താരങ്ങളുടെ പിഴവ് മുതലെടുത്ത് 25 വാര അകലെ നിന്നും ഓസ്റ്റര്‍ക്ക് നേടിയ ഉഗ്രന്‍ ഷോട്ട് ഗോള്‍കീപ്പര്‍ കബെല്ലറോയെ മറി കടന്ന് വലയില്‍ പതിച്ചു. സമനില ഗോളിനായി സിറ്റി താരങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും വിജയം മ്യൂണിച്ചിനൊപ്പം നില്‍ക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക