|    Jul 18 Wed, 2018 12:36 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ക്ലബ് ഫുട്‌ബോളില്‍ വീണ്ടും കളിയാരവം

Published : 9th September 2017 | Posted By: fsq

 

ലണ്ടന്‍: ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളുടെ പോരാട്ടചൂടിന് തല്‍ക്കാലത്തേക്ക് വിരാമമിട്ട് ക്ലബ് ഫുട്‌ബോളില്‍ വീണ്ടും ആരവമുയരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും സ്പാനിഷ് ലീഗിലും സൂപ്പര്‍ ക്ലബുകളെല്ലാം ഇന്ന് കളത്തിലിറങ്ങും. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ലിവര്‍പൂളിനോടും ആഴ്‌സനല്‍ ബേണ്‍മൗത്തിനോടും എവര്‍ട്ടന്‍ ടോട്ടനത്തോടും ചെല്‍സി ലെസ്റ്ററിനോടും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്‌റ്റോക് സിറ്റിയോടും പോരടിക്കുമ്പോള്‍ സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് ലെവന്റിനോടും ബാഴ്‌സലോണ എസ്പാന്യോളിനോടും കൊമ്പ്‌കോര്‍ക്കും.    സൂപ്പര്‍ ജയത്തിനായി റയല്‍സ്പാനിഷ് ലീഗിലെ ആദ്യ രണ്ട് മല്‍സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഒരു ജയവും ഒരു സമനിലയുമായി അഞ്ചാം സ്ഥാനത്താണ് നിലവിലെ ചാംപ്യന്‍മാരായ റയലുള്ളത്. വലന്‍സിയയോട് 2-2 സമനില വഴങ്ങിയതാണ് റയലിന്റെ പട്ടികയിലെ മുന്നേറ്റത്തിന് തിരിച്ചടി നല്‍കിയത്.  അതേ സമയം ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയെങ്കിലും വിലക്ക് നേരിടുന്നതിനാല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് കളിക്കാനിറങ്ങില്ല. പരിക്കിനെത്തുടര്‍ന്ന് ജീസസ് വലീജോയും റയല്‍ നിരയില്‍ കളിക്കാനിടയില്ല. ലെവന്റ് പട്ടികയിലെ എട്ടാം സ്ഥാനക്കാരാണ്. ഒന്നാമതാവാന്‍ ബാഴ്‌സലോണആദ്യ രണ്ട് മല്‍സരങ്ങളും വിജയിച്ച് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ബാഴ്‌സലോണ എസ്പാന്യോളിനെയും വീഴ്ത്തി ഒന്നാം സ്ഥാനത്തേക്കെത്താന്‍ തയ്യാറെടുത്താവും ഇന്ന് ഇറങ്ങുന്നത്. ലോകകപ്പ് യോഗ്യതാ മല്‍സരത്തിന് ശേഷം സൂപ്പര്‍ താരം ലയണല്‍ മെസ്സി ബാഴ്‌സലോണയ്‌ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. പരിക്ക് ഭേദമായി ലൂയിസ് സുവാരസും ഇന്ന് ബാഴ്‌സലോണയ്ക്കുവേണ്ടി കളിക്കുമെന്നാണ് റിപോര്‍ട്ടുകളുള്ളത്. 12ാം സ്ഥാനത്തുള്ള എസ്പാന്യോളിന്റെ അക്കൗണ്ടില്‍ ഒരു സമനിലയും ഒരു തോല്‍വിയുമുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss