|    Apr 24 Mon, 2017 2:55 pm
FLASH NEWS

ക്ലബ്ബില്‍ പണംവച്ചു ചീട്ടുകളി; മതുമൂലയില്‍ 65 പേര്‍ പിടിയില്‍

Published : 8th November 2016 | Posted By: SMR

ചങ്ങനാശ്ശേരി: പണംവച്ചു ചീട്ടുകളി നടത്തിവന്ന സംഘത്തിലെ 65 പേര്‍ പിടിയില്‍. ജില്ലാ പോലിസ് ചീഫ് പി രാമചന്ദ്രന്റെ നിര്‍ദേശാനുസരണം ചങ്ങനാശ്ശേരി ഡിവൈഎസ്പി അജിത്കുമാര്‍, സിഐ ബിനു തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഷാഡോ പോലിസ് അംഗങ്ങളായ കെ കെ റെജി, സിബിച്ചന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് മതുമൂലയിലെ ഒരു ക്ലബ്ബില്‍ നിന്ന് ഇവരെ ഇന്നലെ രാത്രി പിടികൂടിയത്. ഇവരില്‍ നിന്ന് ഒന്നര ലക്ഷം രൂപയും കണ്ടെടുത്തു. പിടിയിലായവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ക്ലബ്ബിലെ എട്ടു മേശകളിലായി നോട്ടിനു പകരം ടോക്കണ്‍ വച്ചായിരുന്നു ഇവര്‍ കളിച്ചത്. രഹസ്യ വിവരം കിട്ടയതിനെ തുടര്‍ന്നു രാത്രിയോടെ ക്ലബ്ബ് വളഞ്ഞ് ആര്‍ക്കും രക്ഷപ്പെടാന്‍ പഴുതുകളില്ലാതെയാണ് ഇവരെ പിടിക്കാനായത്. ഇതിനു സമാനമായ നിലയില്‍ നഗരത്തിലെ മറ്റു പല ക്ലബ്ബുകളിലും പണംവച്ചു ചീട്ടുകളി നടക്കുന്നതായി നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. കൂടാതെ പല ക്ലബ്ബുകളിലും അനധികൃത മദ്യ വില്‍പ്പന നടക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സമൂഹത്തിലെ ഉന്നതരായ പലരും ഇത്തരം ക്ലബ്ബുകളില്‍ അംഗങ്ങളായതിനാല്‍ ഇവിടേക്കു പോലിസ് പരിശോധന ഉണ്ടാവുകയുമില്ല. ഇതിന്റെ മറവിലാണ് ചീട്ടുകളിയും മദ്യവനില്‍പ്പനയും നടക്കുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day