|    Nov 19 Mon, 2018 11:40 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ക്രൈസ്തവരുടെ വളര്‍ച്ച ബഹുസ്വരതയുടെ അടയാളം: രാഷ്ട്രപതി

Published : 8th August 2018 | Posted By: kasim kzm

തൃശൂര്‍/ഗുരുവായൂര്‍: നാനാത്വത്തോടും ബഹുസ്വരതയോടുമുള്ള ഇന്ത്യയുടെ മാറ്റമില്ലാത്ത പ്രതിജ്ഞാബദ്ധതയുടെ അടയാളമാണ് കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹമെന്നും അതിന്റെ പാരമ്പര്യവും ചരിത്രവും രാജ്യത്തിന് അഭിമാനമേകുന്നതാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. തൃശൂര്‍ സെന്റ് തോമസ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിലെ തന്നെ ഏറെ പഴക്കമുള്ള ക്രിസ്ത്യന്‍ സമൂഹമാണ് കേരളത്തിലേത്. വിദ്യാഭ്യാസത്തിനും ശുശ്രൂഷയ്ക്കും പ്രാധാന്യം നല്‍കിയ സമൂഹം. ഈ കീര്‍ത്തി മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു- രാഷ്ട്രപതി പറഞ്ഞു. സത്യം നിങ്ങളെ സ്വതന്ത്രമാക്കും എന്ന സെന്റ് തോമസ് കോളജിന്റെ പ്രമാണവാക്യം തീര്‍ത്തും ഔചിത്യപൂര്‍ണമാണ്. വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ മൂല്യം പരീക്ഷകളിലും ബിരുദങ്ങളിലുമല്ലെന്നും അത് ഓര്‍മപ്പെടുത്തുന്നു. വിദ്യാഭ്യാസത്തിലൂടെ സാമൂഹികനിര്‍മിതിക്കൊരുങ്ങുമ്പോഴും നമ്മള്‍ സ്വപ്‌നം കണ്ട ഇന്ത്യയെയും കേരളത്തെയും വാര്‍ത്തെടുക്കുമ്പോഴും ഈ വാക്യങ്ങള്‍ നമുക്ക് മാര്‍ഗദര്‍ശനം നല്‍കണം- അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss