|    Jan 23 Mon, 2017 11:53 am
FLASH NEWS

ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പ്: കാസര്‍കോട് സ്വദേശി പിടിയില്‍

Published : 3rd August 2016 | Posted By: SMR

കൊച്ചി: ക്രെഡിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തി സാധനങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയ കാസര്‍കോട് സ്വദേശി പിടിയില്‍. ചെങ്കള നാലാംമൈല്‍ സ്വദേശി മിസിറിയ വീട്ടില്‍ മുഹമ്മദ് സാബിദിനെ(29)യാണ് എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അമ്പതിനായിരം രൂപയുടെ സ്വര്‍ണവും ഇരുപതിനായിരം രൂപ വിലയുള്ള മൊബൈല്‍ ഫോണുമാണ് ഇയാള്‍ തട്ടിപ്പിലൂടെ വാങ്ങിയത്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സാബിദ്, അവിടെനിന്നുള്ള പര്‍ച്ചേയ്‌സ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.
കൊച്ചിയില്‍ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ ഇയാള്‍ ജോലിചെയ്തിരുന്നു. എടിഎം കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ സൈ്വപ് ചെയ്യാന്‍ നല്‍കുമ്പോള്‍ ഇത് സ്‌കിമ്മര്‍ എന്ന ഉപകരണത്തില്‍ ഉപഭോക്താവ് കാണാതെ സൈ്വപ്പ് ചെയ്യും. ഇതോടെ കാര്‍ഡിലെ വിവരങ്ങള്‍ ഈ ഉപകരണത്തില്‍ ശേഖരിക്കപ്പെടും. പിന്‍നമ്പര്‍ അടക്കമുള്ള ഈ വിവരങ്ങള്‍ പിന്നീട് സ്വന്തം കാര്‍ഡിലേക്ക് പകര്‍ത്തിയ ശേഷം കാര്‍ഡുപയോഗിച്ച് സാധനങ്ങള്‍ വാങ്ങുകയാണ് ചെയ്തത്. മേനകയില്‍ രണ്ട് മൊബൈല്‍ കടകളില്‍ സാധനം വാങ്ങാനെത്തിയപ്പോള്‍ സംശയം തോന്നിയ കടയുടമകളാണ് പോലിസിനു വിവരം നല്‍കിയത്.
പിന്നീട് സിഐ ജി ഡി വിജയകുമാര്‍, എസ്‌ഐ വി ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ യഥാര്‍ഥ ഉപകരണത്തില്‍ മാത്രമേ സൈ്വപ്പ് ചെയ്യുന്നുള്ളൂവെന്ന് ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക