|    Jun 21 Thu, 2018 2:51 am
FLASH NEWS

ക്രൂരതകളോട് ‘മാനിഷാദാ’ ചൊല്ലി അജീബ് കോമാച്ചിയുടെ ഫോട്ടോ പ്രദര്‍ശനം തുടങ്ങി

Published : 6th October 2017 | Posted By: fsq

 

കോഴിക്കോട്: ഈ ഭൂമിക്കുടയോര്‍ ദുരമൂത്ത മനുഷ്യര്‍ മാത്രമല്ലെന്ന് മനംമുറിയുന്ന കാഴ്ചകളിലൂടെ ബോധ്യപ്പെടുത്തി അജീബ് കോമാച്ചിയുടെ ഫോട്ടോ പ്രദര്‍ശനം തുടങ്ങി. സദാസമയം തിരക്കുകൡലേക്ക് ഒഴുകിയോടുന്ന മനുഷ്യര്‍ കാണാതെവിട്ട നൊമ്പരക്കാഴ്ചകളാണ് മാനിഷാദാ എന്നു പേരിട്ട ഫോട്ടോ പ്രദര്‍ശനത്തിലുള്ളത്. വായുവും വെള്ളവും മലിനമാക്കി, വയലും കുന്നും നികത്തി പ്രകൃതിയെ അപ്പാടെ മറന്ന് ജീവിതം ഘോഷിക്കുന്ന മനുഷ്യര്‍ക്കുമുന്നില്‍ തന്റെ ക്യാമറകൊണ്ട് ഒരുപാട് ചോദ്യങ്ങള്‍ തുറന്നുവെക്കുന്നുണ്ട്്് അജീബ് കോമാച്ചി. പ്രകൃതിയെ മാത്രമല്ല, അതിന്റെ ജൈവപ്രക്രിയയിലെ കണ്ണികളായ സഹജീവികളേയും മറന്നുപോവുന്നു മനുഷ്യനെന്ന് അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച പ്രദര്‍ശനം ബോധ്യപ്പെടുത്തുന്നു. വാഹനങ്ങള്‍ക്കടിപ്പെട്ട ജീവികളുടെ ദൈന്യതകള്‍ അപ്പാടെ ആവാഹിച്ചവയാണ് ഫോട്ടോകളിലേറെയും. കാറിന്റെ ടയറിനടിയില്‍ പെട്ട്് ചോരവാര്‍ന്ന കാലുംവലിച്ച് കാട്ടിലേക്ക് ഉള്‍വലിയുന്ന കുരങ്ങനും,നിരത്തില്‍ ജീവന്‍ പൊലിയുമ്പോഴും ഇരുകൈകളും കൂപ്പി മിഴിപൂട്ടിക്കിടക്കുന്ന അണ്ണാനും, സീബ്രാലൈനില്‍ വണ്ടിയിടിച്ചവസാനിച്ച തെരുവുപട്ടിയും മനുഷ്യന്റെ റോഡുപയോഗത്തിലെ ദോഷചിത്രങ്ങളായി കാഴ്്ചയെ കൊളുത്തുവലിക്കുന്നു. കടലുണ്ടിയിലെ കണ്ടല്‍ കുറ്റികളില്‍ കുരുങ്ങിയ പ്ലാസ്റ്റിക്്് മാലിന്യങ്ങള്‍ക്കിടയില്‍ ഇരതേടി നിരാശപ്പെടുന്ന കുളക്കോഴിയും, പ്ലാസ്റ്റിക്് മാലിന്യങ്ങള്‍ക്കിടയില്‍ ഉപേക്ഷിക്കപ്പെട്ട പശുവിന്റെ ജഢവും ജൈവഭാവിയെ  കുറിച്ചുള്ള ആശങ്കയെ ഒരിക്കല്‍ക്കൂടി ഉറപ്പിക്കുന്ന കാഴ്ചകളായും മാറുന്നു. ഭൂമിയുടെ നിലനില്‍പ്പിനെ തന്നെ അപായപ്പെടുത്തിക്കൊണ്ടിരിക്കുന്ന മനുഷ്യര്‍ക്കിടയില്‍ സഹജീവി സ്‌നേഹത്തിന്റെ ഉള്‍ക്കയെന്നപോലെ കോഴിക്കോട്ടെ ഷലീന്‍ മാഥൂരും പ്രത്യക്ഷപ്പെടുന്നുണ്ട്്്്. അദ്ദേഹം തെരുവില്‍ നിന്നു കണ്ടെടുത്ത അരയ്ക്കു താഴെ തളര്‍ന്ന പട്ടിയും, അതിന് യാത്രചെയ്യാന്‍ രൂപകല്‍പ്പന ചെയ്ത വാഹവുമാണ്  പ്രദര്‍ശനം കഴിഞ്ഞിറങ്ങുന്നവര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന ചിത്രം. ഈ മാസം 10 ന്്് അവസാനിക്കുന്നു പ്രദര്‍ശനം മുന്‍ മന്ത്രി ബിനോയ്്് വിശ്വം ഉദ്ഘാടനം ചെയ്തു. ഡിഎഫ്്ഒ കെ കെ സുനില്‍കുമാര്‍, ഫോട്ടോഗ്രാഫര്‍ പി മുസ്തഫ, അജീബ്് കോമാച്ചി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss