|    May 24 Thu, 2018 7:12 pm
FLASH NEWS
Home   >  Sports  >  Cricket  >  

ക്രിസ് ഗെയ്ല്‍ കലിപ്പിലാണ്; ബംഗളൂരു വാക്കു പാലിച്ചില്ലെന്ന് യൂണിവേഴ്‌സനല്‍ ബോസ്

Published : 1st May 2018 | Posted By: vishnu vis


കറാച്ചി: ഐപിഎല്ലിന്റെ 11ാം സീസണിന് മുന്നോടിയായി ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് തന്നോട് പറഞ്ഞ വാക്ക് പാലിച്ചില്ലെന്ന് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍. താരലേലത്തിന് മുന്നോടിയായി ബംഗളൂരു മാനേജ്‌മെന്റ് തന്നെ വിളിച്ചിരുന്നു. ഇത്തവണയും ബംഗളൂരുവിനൊപ്പമുണ്ടാവണമെന്നും നിലനിര്‍ത്തുമെന്നും പറഞ്ഞെങ്കിലും താരലേല സമയത്ത് തഴയുകയാണ് ചെയ്തതെന്നും ഗെയ്ല്‍ ക്രിക്ബസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ഒരാളുമായും മല്‍സരത്തിനില്ല. തന്റെ പ്രകടനമാണ് തന്റെ കരുത്ത്. ട്വന്റി20യില്‍ 21 സെഞ്ച്വറിയും കൂടുതല്‍ സിക്‌സറും തന്റെ പേരിലാണ്. കണക്കുകള്‍ കള്ളം പറയുകയില്ലെന്നും ഗെയ്ല്‍ പറഞ്ഞു.
ബംഗളൂരു കൈവിട്ട ക്രിസ് ഗെയ്‌ലിനെ അടിസ്ഥാന വിലയായി രണ്ട് കോടി കൊടുത്താണ് പഞ്ചാബ് ടീമിലെത്തിച്ചത്. ഈ സീസണില്‍ ഒരു സെഞ്ച്വറിയടക്കം നാല് മല്‍സരങ്ങളില്‍ നിന്ന് 252 റണ്‍സാണ് ഗെയ്ല്‍ അടിച്ചെടുത്തത്.
നിലവില്‍ കുടുംബത്തോടൊപ്പം കേരളത്തിലാണ് ഗെയ്‌ലുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss