|    Aug 20 Sun, 2017 9:00 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി ഇരട്ടക്കുട്ടികളുടെ അച്ഛന്‍

Published : 30th June 2017 | Posted By: fsq

 

മാഡ്രിഡ്: ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പിന്റെ സെമിയില്‍ പോര്‍ച്ചുഗല്‍ പരാജയപ്പെട്ടെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാപ്പിയാണ്. കാരണം മറ്റൊന്നുമല്ല, ക്രിസ്റ്റിയാനോ റൊണാള്‍ഡോ വീണ്ടും അച്ഛനായിരിക്കുന്നു. അതും ഇരട്ടക്കുട്ടികളുടെ. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ജൂനിയര്‍ ജനിച്ചതുപോലെ തന്നെ വാടക ഗര്‍ഭ പാത്രത്തിലാണ് ഇരട്ട ആണ്‍കുട്ടികളുടെയും ജനനം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ റൊണാള്‍ഡോ തന്നെയാണ് ഇക്കാര്യം ആരാധകരോട് പങ്കുവച്ചത്. ചിലിയോട് തോറ്റ് കോണ്‍ഫെഡറേഷന്‍ കപ്പിലെ കിരീടമോഹങ്ങള്‍ അവസാനിച്ച പോര്‍ച്ചുഗലിന്റെ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മല്‍സരത്തില്‍ റൊണാള്‍ഡോ ഉണ്ടാവില്ല. കുട്ടിയെ കാണാന്‍ റഷ്യയില്‍നിന്ന് ക്രിസ്റ്റിയാനോ നാട്ടിലേക്ക് മടങ്ങിയതായാണ് വിവരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക