|    Oct 16 Tue, 2018 8:02 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ക്രിസ്റ്റ്യാനോ പരിശീലനം നടത്തി

Published : 26th August 2016 | Posted By: SMR

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിശീലനം ആരംഭിച്ചു. കഴിഞ്ഞ യൂറോ കപ്പ് ഫൈനലിനിടെ കാല്‍മുട്ടിന് പരിക്കേറ്റതിനാല്‍ താരം വിശ്രമത്തിലായിരുന്നു.
സ്പാനിഷ് ലീഗിന്റെ പുതിയ സീസണിലെ ആദ്യ മല്‍സരം 31 കാരനായ സ്‌ട്രൈക്കറിന് നഷ്ടമാവുകയും ചെയ്തിരുന്നു. റയ ല്‍ ക്യാംപില്‍ പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ ക്രിസ്റ്റ്യാനോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
ഞാന്‍ മടങ്ങിയെത്തുന്നു എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്രിസ്റ്റിയാനോയുടെ മടങ്ങിവരവ് റയല്‍ ക്യാംപിന് വന്‍ ആത്മവിശ്വാസമാണ് നല്‍കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss