|    Sep 25 Tue, 2018 12:48 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ക്രിസ്റ്റ്യാനോ ദ ബെസ്റ്റ്

Published : 10th January 2017 | Posted By: fsq

 

സൂറിച്: ക്രിസ്റ്റിയാനോ റൊണാള്‍ഡോ… അതെ, പോയവര്‍ഷം കാല്‍പന്തുരുട്ടി ലോകഹൃദയം കീഴടക്കിയ കാല്‍പന്തിന്റെ രാജകുമാരന്‍. ലോകം ആകാംക്ഷയോടെ കാത്തിരുന്ന നിമിഷം, ഇന്നലെ അര്‍ധരാത്രിയോടെ (യൂറോപ്യന്‍ സമയം വൈകീട്ട് 6.30) ആ പ്രഖ്യാപനം ഉണ്ടായി. കഴിഞ്ഞ വര്‍ഷം ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകയിലേറിയ താരം. അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടന, ഫിഫ തിരഞ്ഞെടുത്തത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ. സൂറിചിലെ ടിപിസി സ്റ്റുഡിയോയില്‍ ലോകഫുട്‌ബോള്‍ ഇതിഹാസങ്ങളെ സാക്ഷിനിര്‍ത്തി പ്ലാറ്റിനത്തില്‍ തീര്‍ത്ത ‘ദ ബെസ്റ്റ്’ പുരസ്‌കാരം സിആര്‍7 ഏറ്റുവാങ്ങി.  റൊണാള്‍ഡോയെ കിരീടനേട്ടത്തിലെത്തിച്ചത് ഇതൊക്കെയാണ്: ബലന്‍ദ്യോര്‍ പുരസ്‌കാരവും ഗ്ലോബ് സോക്കര്‍ പുരസ്‌കാരവും നേടി, റൊണാള്‍ഡോയുടെ നായകത്വത്തില്‍ പറങ്കിപ്പട യൂറോ കപ്പില്‍ മുത്തമിട്ടു, റയല്‍ മാഡ്രിഡ് 39 തുടര്‍ജയങ്ങള്‍ നേടി ജൈത്രയാത്ര നടത്തുമ്പോള്‍ അമരത്ത് റൊണാള്‍ഡോ എന്ന മാന്ത്രികന്‍, ചാംപ്യന്‍സ് ലീഗ് കിരീക്രിസ്റ്റ്യാനോ ദ ബെസ്റ്റ്ടം റയലിന് നേടിക്കൊടുത്ത റൊണാള്‍ഡോ ക്ലബ് ലോകകപ്പിന്റെ ഫൈനലില്‍ നേടിയ ഹാട്രിക് ഗോളിന്റെ കരുത്തിലാണ് റയല്‍ കപ്പില്‍ മുത്തമിട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss